Flash News

“ദൂരങ്ങളുടെ രാജകുമാരി” പി.യു. ചിത്രയ്ക്ക് ലാല്‍ കെയെഴ്സിന്റെ ആദരവ്

October 9, 2017 , ലാല്‍ കെയേഴ്സ്, ബഹ്‌റൈന്‍

PU-Chitra-LalCares-M2017 ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പി.യു. ചിത്രയ്ക്ക് ബഹ്‌റൈന്‍ ലാല്‍ കെയേഴ്സിനു വേണ്ടി പ്രസിഡന്റ്‌ ജഗത് കൃഷ്ണകുമാര്‍ മോമെന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി എഫ് എം ഫൈസല്‍, ട്രഷറര്‍ ഷൈജു എന്നിവര്‍ സന്നിഹിതരായിരുന്നു.

പത്മശ്രീ മോഹന്‍ലാല്‍ തിരശ്ശീലയിലേക്ക് നടന്നുകയറിയ തിരനോട്ടം എന്ന സിനിമയിലെ ലാലേട്ടന്റ ആദ്യ സ്റ്റില്‍ ഇടപ്പഴഞ്ഞി ശ്രീധരന്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തത്. ചില കേസുകള്‍ കൊണ്ട് ജപ്തി ചെയ്തു പോയ സ്റ്റുഡിയോ വീണ്ടെടുത്ത് കഷ്ടതയില്‍ കഴിയുന്ന ഇടപ്പഴഞ്ഞി ശ്രീധരന് തിരിച്ചു നല്‍കാന്‍ വേള്‍ഡ്‌വൈഡ് ലാല്‍ കെയേഴ്സ് യൂണിറ്റുകള്‍ കൈകോര്‍ക്കുകയാണ്. അതിലേക്ക് ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് അംഗങ്ങള്‍ സ്വരൂപിച്ച തുകയും ചടങ്ങില്‍ പി.യു. ചിത്ര കൈമാറി.

PU-Chitra-LAlCares

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top