Flash News

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തലറിന്

October 9, 2017 , .

Features_ABowlOfCashews_RichardHThaler

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം. ബിഹേവിയറല്‍ ഇക്കണോമിക്‌സില്‍ നല്‍കിയ സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍.

വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.

ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്‌ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

കരാറില്‍ ഏര്‍പ്പെടുന്നവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടാം എന്നതുസംബന്ധിച്ച പഠനമാണ് ഇവര്‍ നടത്തിയത്.

ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജാക് ദുബോഷെ, ജോവാച്ചിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹാന്‍ഡേഴ്സണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജൈവതന്മാത്രകളുടെ പകര്‍പ്പെടുക്കുന്നതിനുള്ള ലളിതവും നൂതനവുമായ ക്രയോ ഇലക്ട്രോണ്‍ മൈക്രേസ്കോപ്പി എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

റൈനര്‍ വീസ്, ബാരി ബാരിഷ്, കിപ്‌തോണ്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഊര്‍ജ്ജതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. മൂവരും ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷനല്‍–വേവ് ഒബ്സര്‍വേറ്ററിയിലെ (ലിഗോ) അംഗങ്ങളാണ്.

ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഊര്‍ജ്ജ തന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീൻ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ലാണ് ആദ്യമായി കണ്ടെത്താനായത്.

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്റര്‍നാഷനല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ് (ഐസിഎഎന്‍) എന്ന സംഘടനയ്ക്കാണ്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന 101 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 468 സംഘടനകളുടെ കൂട്ടായ്മയാണ് ഐസിഎഎന്‍ എന്ന ആണവ വിരുദ്ധ സംഘടന. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.

2006ല്‍ നൊബേലിന് അര്‍ഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സംഘടന (ഇന്റര്‍നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രിവന്‍ഷൻ ഓഫ് ന്യൂക്ലിയര്‍ വാര്‍) ഫിന്‍ലന്‍ഡില്‍ നടന്ന കോണ്‍ഗ്രസിലാണ് ഐസിഎഎന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top