Flash News

കേന്ദ്ര സര്‍‌വ്വകലാശാലകള്‍ മതേതരമാക്കണം; സര്‍‌വ്വകലാശാലകളുടെ പേരുകളില്‍ നിന്ന് ഹിന്ദു-മുസ്ലിം പേരുകള്‍ എടുത്തുമാറ്റണമെന്ന് യുജിസി നിര്‍ദ്ദേശം

October 9, 2017 , .

page3-1ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ പേരുകളില്‍ നിന്ന് ‘ഹിന്ദു’, ‘മുസ്‌ലിം’ എന്നീ വാക്കുകള്‍ എടുത്തു മാറ്റണമെന്ന് യുജിസി നിര്‍ദേശം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിന്ദു എന്ന വാക്കും അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മുസ്‌ലിം എന്ന വാക്കും ഒഴിവാക്കണം. ഇവ സര്‍വകലാശാലകളുടെ മതനിരപേക്ഷ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

അലിഗഢ് സര്‍വകലാശാലയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10 കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി യുജിസി നിയോഗിച്ച പാനലാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. കേന്ദ്ര സര്‍വകലാശാലകള്‍ മതേതരമാകണം. എന്നാല്‍ ഇത്തരം പേരുകള്‍ അതിന്റെ മത നിരപേക്ഷ സ്വഭാവം പ്രതിഫലിപ്പിക്കില്ല. അതുകൊണ്ടാണ് അവ മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് പാനല്‍ അംഗം പറഞ്ഞു. സര്‍വകലാശാലകളെ അലിഗഢ് സര്‍വകലാശാല എന്നും ബനാറസ് സര്‍വകലാശാല എന്നും മാത്രം വിളിക്കാം. അല്ലെങ്കില്‍ അവയുടെ സ്ഥാപകരുടെ പേര് നല്‍കാമെന്നും പാനല്‍ നിര്‍ദേശിക്കുന്നു.

അലിഗഢിനും ബനാറസിനും പുറമേ പോണ്ടിച്ചേരി സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാല ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് കേന്ദ്രസര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്രിയ ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വകലാശാല, ഹരി സിങ് ഗൗര്‍ സര്‍വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പാനല്‍ അന്വേഷണം നടത്തിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top