Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

മോഷണക്കുറ്റം ആരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു; വടക്കേ ഇന്ത്യയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം വ്യാപകം

October 9, 2017

hstcaigevn-1490673515മോഷണമാരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയന്‍ യുവാവിനെ ജനക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ടാണ് ജനങ്ങള്‍ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. രണ്ടാഴ്ച്ചക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. എന്നാല്‍ ജനത്തിന്റെ പരാതി പ്രകാരം കേസെടുത്ത പൊലീസ് മോഷണകുറ്റം ചുമത്തി യുവാവിനെ ജയിലിലേക്ക് അയക്കുകയായിരുന്നു.

സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ സെപ്തംബര്‍ 24 നാണ് സംഭവം. എന്നാല്‍ യുവാവിനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നോര്‍ത്ത് ഇന്ത്യയില്‍ നേരത്തെയും വംശീയ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത്കുഞ്ച് പ്രദേശത്ത് ആഫ്രിക്കന്‍ വംശജനായ മറ്റൊരു യുവാവിനെ ഇക്കഴിഞ്ഞ മെയില്‍ അജ്ഞാത സംഘം തല്ലിക്കൊന്നിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരെന്ന് ആരോപിച്ച മാര്‍ച്ചില്‍ നാല് നൈജീരിയന്‍ വിദ്യാര്‍ഥികളെ ജനക്കൂട്ടം ഡല്‍ഹിയില്‍ തല്ലിച്ചതച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കെനിയന്‍ വംശജയായ യുവതിയെ ഒരു സംഘം കാറിനു പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചതും മാര്‍ച്ചിലായിരന്നു. രാജ്യത്ത് ആഫ്രിക്കന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന കൂട്ടമായ വംശീയ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top