Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

തന്റെ സിനിമ പൂര്‍ത്തിയാക്കാന്‍ പൃഥ്വിരാജ് ഡേറ്റ് തരുന്നില്ലെന്ന പരാതിയുമായി യുവ സം‌വിധായിക ഫിലിം ചേംബറില്‍

October 10, 2017

Prithviraj-Roshni-Dinaker-movieസിനിമ പൂര്‍ത്തിയാക്കാന്‍ നടന്‍ പൃഥ്വിരാജ്‌ ഡേറ്റ്‌ നല്‍കുന്നില്ലെന്നു കേരള ഫിലിം ചേമ്പറിന്‌ യുവ സംവിധായിക റോഷിനി ദിനകറിന്റെ പരാതി. വിദേശത്തുനിന്നു പൃഥ്വിരാജ്‌ തിരിച്ചെത്തി വിശദീകരണമറിഞ്ഞശേഷം പരാതിയില്‍ തീരുമാനം. 15 നു പൃഥ്വിരാജ്‌ തിരിച്ചെത്തുമെന്നാണു കരുതുന്നത്‌. ഫിലിം ചേമ്പറിന്റെ യോഗം ഇന്നും വിഷയം ചര്‍ച്ച ചെയ്യും.2002 മുതല്‍ സിനിമയില്‍ കോസ്‌റ്റ്യൂം ഡിസൈനറായ റോഷ്‌നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണു മൈ സ്‌റ്റോറി.

പൃഥ്വിരാജും പാര്‍വതിയും മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രം യൂറോപ്യന്‍ രാജ്യങ്ങളിലടക്കമായിരുന്നു ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചത്‌. 31 ദിവസത്തെ ഷൂട്ടിങിനായി 13 കോടിയോളം രൂപ ചെലവിട്ടു. രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ്‌ പൃഥ്വിയുടെ ഡേറ്റ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌. എട്ടു മാസത്തോളം രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കാന്‍ പല തരത്തിലും ശ്രമിച്ചു നോക്കി. ഒരു വഴിയും മുന്നില്‍ തുറക്കാതെ വന്നതോടെയാണു ഫിലിം ചേമ്പറിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും സംവിധായിക പറയുന്നു.

My-Story-Ennu-Ninte-Moideen-Movie-1000x60037 ദിവസത്തെ ഷൂട്ടിങ്‌ കൂടി ബാക്കിയുണ്ട്‌. യൂറോപ്പില്‍ 17 ദിവസത്തെ ഷൂട്ടിങ്‌ ബാക്കിയുണ്ട്‌. കൊച്ചിയിലും മൈസൂരുമാണ്‌ ഇനിയുള്ള ലൊക്കേഷനുകള്‍. യൂറോപ്പിലെ ലൊക്കേഷനുകളില്‍ നവംബര്‍ പകുതി വരെയെ ഷൂട്ട്‌ ചെയ്യാന്‍ സാധിക്കുകയുള്ളു. അതു കഴിഞ്ഞാന്‍ അതിശൈത്യമായിരിക്കും. അതാണ്‌ പ്രശ്‌നപരിഹാരത്തിനായി ഫിലിം ചേമ്പറിനെ സമീപിച്ചതെന്നു റോഷ്‌നി പറയുന്നു. വിവരങ്ങള്‍ കാണിച്ച്‌ ചേമ്പറിനു വിശദമായ പരാതി നല്‍കി. ഡിസംബര്‍ രണ്ടാം തീയതി ചിത്രം റിലീസ്‌ ചെയ്യണമെന്നാണ്‌ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

ഹോളിവുഡ് താരം റോജര്‍ നാരായനാണു സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. മ്യൂസിക്കല്‍ ലൗ സ്‌റ്റോറി വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയാണിത്. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍. യന്തിരന്‍, ലിംഗ എന്നിവയില്‍ പങ്കാളിയായ ആര്‍ രത്‌നവേലു ഛായാഗ്രഹണം. കാനില്‍ പുരസ്‌കാരം നേടിയ പിയങ്ക് എഡിറ്റിങ്. ഹോളിവുഡ് നടന്‍ റോഗര്‍ നാരായണ്‍ വില്ലന്‍ വേഷത്തിലെത്തുന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. ‘ദി മാന്‍ ഹു നോ ഇന്‍ഫിനിറ്റി’, ‘യു-ടേണ്‍’ എന്നിവയിലാണു റോഗര്‍ അഭിനയിച്ചത്.

പൃഥ്വിരാജിന്റെ നായികയ്ക്കായി തിരയുന്നതിനിടെയാണ് ‘എന്നു നിന്റെ മൊയ്തീന്‍’ പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണു പാര്‍വതിയെ സമീപിച്ചതെന്നു സംവിധായിക പറഞ്ഞു. മൊയ്തീനും അനാര്‍ക്കലിലും പ്രണയ സിനിമയായിരുന്നു. രണ്ടു വ്യത്യസ്ത ആശയങ്ങള്‍ സംയോജിപ്പിച്ചാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

പോര്‍ച്ചുഗല്‍ അടക്കമുള്ള സ്ഥലങ്ങളിലാകും ലൊക്കേഷന്‍. ഇതിലെ സ്ഥലങ്ങള്‍ ഇതിനുമുമ്പ് ഒരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. ബാജിറാവു മസ്താനിയെന്ന ബോളി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top