Flash News

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ രഹസ്യമായി വധിക്കാന്‍ അമേരിക്കയുടെ സി‌ഐ‌എയും ദക്ഷിണ കൊറിയയും പദ്ധതിയിട്ടിരുന്നെന്ന വിവരങ്ങള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

October 10, 2017

A hacking group linked to North Korea has used code that's identical to some of the malware used in the WannaCry attack, security researchers say. Here, North Korean leader Kim Jong-Un is seen visiting a factory, in an image released from North Korea's official news agency

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനെ വധിക്കാന്‍ അമേരിക്കയും ദക്ഷിണ കൊറിയയും പദ്ധതിയിട്ടതായി തെളിയിക്കുന്ന രേഖകള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഉത്തര കൊറിയ പരിശീലനം കൊടുത്ത ഹാക്കര്‍മാര്‍ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിട്ടെന്ന് ദക്ഷിണ കൊറിയ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എന്തൊക്കെയാണ് ചോര്‍ത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

ഉത്തര കൊറിയയുമായി അക്രമണമുണ്ടായാല്‍ യുദ്ധ സമയത്ത് പ്രയോഗിക്കാനായി അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ തന്ത്രങ്ങളടങ്ങിയ വിവരങ്ങളാണ് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. രേഖയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വധിക്കാന്‍ തയ്യാറാക്കിയ പ്ലാനുകളുമുണ്ടായിരുന്നു. ഡിഫന്‍സ് ഇന്റെഗ്രേറ്റഡ് ഡാറ്റാ സെന്ററില്‍ നിന്ന് 235 ജിഗാ ബൈറ്റ് വിവരങ്ങള്‍ ചോര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതായി ദക്ഷിണ കൊറിയന്‍ വക്താവ് റീ ച്യോള്‍ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയത്. പവര്‍ പ്ലാന്റുകളുടെ സൂക്ഷ്മമായ വിവരങ്ങളും സൈന്യത്തിന്റെ സുപ്രധാന രേഖകളും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. എങ്കിലും, രേഖകളിലെ 80 ശതമാനത്തോളം വിവരങ്ങള്‍ എന്താണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ലെന്നും റീ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിവരങ്ങള്‍ ചോര്‍ത്തിയതെങ്കിലും ഈ വര്‍ഷം മെയ് മാസത്തിലാണ് സൈബര്‍ നുഴഞ്ഞുകയറ്റം ദക്ഷിണ കൊറിയ സ്ഥിരീകരിച്ചത്. എങ്കിലും എന്തെല്ലാം വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് വ്യക്തമായിരുന്നില്ലെങ്കിലും ഉത്തരകൊറിയ തങ്ങള്‍ക്കെതിരെ സൈബര്‍ അറ്റാക്ക് ലക്ഷ്യമിടുന്നുണ്ടെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ഉത്തര കൊറിയ ഇപ്പോഴും നിഷേധിക്കുകയാണ്. ദക്ഷിണ കൊറിയ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്നാണ് ഉത്തര കൊറിയ പറയുന്നത്.

ഏപ്രില്‍ 16ന് പ്യോങ്ഗാങ്ങില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ കിം ജോംഗിനെ വധിക്കാനായിരുന്നു പദ്ധതിയെന്ന് പ്രസ്താവനയില്‍ പറയുന്നു. ജൈവ-രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു കൊലപ്പെടുത്തുകയോ റേഡിയോ ആക്ടീവ് വസ്തുക്കളോ വിഷമുള്ള നാനോ വസ്തുക്കളോ കിം ജോങിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ചു കൊലപ്പെടുത്തുകയോ ആയിരുന്നു ലക്ഷ്യമിട്ടത്. ഇത്തരം വസ്തുക്കള്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിപ്പിക്കാന്‍ വളരെ ദൂരെ നിന്നു കഴിയുമെന്നും ഇതിന്റെ ഫലം പുറത്തുവരാന്‍ മാസങ്ങള്‍ കഴിയുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇതിനായി വാടക കൊലയാളിയെ കണ്ടെത്തിയതായും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. കൃത്യം നടത്താനായി കിം എന്ന് പേരുള്ള ഒരു ഉത്തര കൊറിയന്‍ പൗരനെ സിഐഎയും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസും വാടകയ്ക്ക് എടുത്തു. പദ്ധതി പാളിയതായും വാടക കൊലയാളിയെ പിന്നീട് കണ്ടെത്തിയെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, യുഎസ് നടത്തിയ കൊലപാതക നീക്കം എങ്ങനെ പൊളിഞ്ഞു എന്നു ഉത്തര കൊറിയ അന്ന് വ്യക്തമാക്കിയില്ല. യുഎസും ദക്ഷിണ കൊറിയയും നടത്തിയ ഈ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഉത്തര കൊറിയ അന്ന് വ്യക്തമാക്കിയിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top