Flash News

ഫൊക്കാന ഫൗണ്ടേഷന്‍ ഫിലഡല്‍ഫിയയില്‍ സമ്മേളിച്ചു

October 10, 2017 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

FOKANA Foundation 100817 2ഫിലഡല്‍ഫിയ: ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സമതിയായ ഫൊക്കാന ഫൗണ്ടേഷന്റെ ഒരു പ്രത്യേക യോഗം ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഫിലഡല്‍ഫിയയില്‍ ഒക്‌ടോബര്‍ 7 ശനിയാഴ്ച സമ്മേളിച്ച് ഈ വര്‍ഷത്തെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഫൗണ്ടേഷന്‍ സെക്രട്ടറി ജോര്‍ജ്ജ് ഓലിക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്ന ഫൗണ്ടേഷന്‍ ഫൊക്കാന കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് നാട്ടിലെത്തിയപ്പോള്‍ ഫൊക്കാന എക്‌സിക്യൂട്ടീവുമായി സഹകരിച്ച് ഭവന നിര്‍മ്മാണ സഹായവും, സ്കൂളുകളില്‍ കം‌പ്യൂട്ടര്‍‌വത്ക്കരണത്തിനുള്ള സഹായവും നല്‍കി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഫൊക്കാനയുടെ വിവിധ റീജിയനുകളുടെ സഹകരണം ഉറപ്പാക്കുമെന്ന്‌ വൈസ് ചെയര്‍മാന്‍ മറിയാമ്മ പിള്ള പറഞ്ഞു.

2017-2018 ലെ ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുമെന്നും മത്സരത്തിന്റെ നാഷണല്‍ കോഓര്‍ഡിനേറ്ററായി ഡോ: മാത്യു വറുഗീസ് ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു.

ഫൊക്കാന ഫൗണ്ടേഷന്റെ യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി കെ. വറുഗീസ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീയില്‍ നിന്ന് ചെയര്‍മാന്‍ ജോര്‍ജ്ജി വറുഗീസ്, ലീല മാരേട്ട്, ടെറണ്‍സന്‍ തോമസ്, വിപിന്‍ രാജ് എന്നിവരും പങ്കെടുത്തു.

FOKANA Foundation 100817

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top