Flash News

രണ്ടാം ട്വന്റി20 ക്രിക്കറ്റ്; ബാറ്റിംഗില്‍ ഇന്ത്യയുടെ തകര്‍ച്ചയില്‍ നേട്ടം കൊയ്ത് ഓസ്‌ട്രേലിയ

October 10, 2017

australiaഗുവാഹാത്തി: ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടി ഓസ്‌ട്രേലിയ. രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ എറിഞ്ഞിട്ട ഓസ്‌ട്രേലിയ മറുപടി ബാറ്റിംഗിലെ കൃത്യതയാര്‍ന്ന മത്സരത്തിലൂടെയാണു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 118 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ കളി തീരാന്‍ 27 പന്തുകള്‍ ശേഷിക്കേ വിജയ ലക്ഷ്യം കണ്ടു. മൂന്നു ട്വന്റി20 കളുടെ പരമ്പരയില്‍ ഇരുവരും 1-1 ന് ഒപ്പമായി. ഒന്നാം ട്വന്റി20 യില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിനു ജയിച്ചിരുന്നു. ഓള്‍റൗണ്ടര്‍ മൊയ്‌സസ് ഹെന്റിക്വസ് (46 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 62), ട്രാവിസ് ഹെഡ് (34 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 48) എന്നിവരാണ് ഓസീസിന്റെ വിജയ ശില്‍പ്പികള്‍.

dhoni-kohliരണ്ടാമത്തെ രാജ്യാന്തര മത്സരം കളിക്കുന്ന പേസര്‍ ജാസണ്‍ ബെഹ്‌റോഫാണ് ഇന്ത്യയെ തകര്‍ത്തത്. 21 റണ്‍ വഴങ്ങി നാലു വിക്കറ്റെടുക്കാന്‍ ജാസണിനായി. ആദ്യമായി രാജ്യാന്തര മത്സരം നടക്കുന്ന ബര്‍സാപാര സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. 27 പന്തില്‍ 27 റണ്ണെടുത്ത കേദാര്‍ ജാദവും 23 പന്തില്‍ 25 റണ്ണെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കു വേണ്ടി പൊരുതിയത്. 19 പന്തില്‍ 16 റണ്ണെടുത്ത കുല്‍ദീപ് യാദവും 16 പന്തില്‍ 13 റണ്ണെടുത്ത മുന്‍ നായകന്‍ എം.എസ്. ധോണിയുമാണു രണ്ടക്കം കടന്ന മറ്റ് ഇന്ത്യക്കാര്‍. ജാസണ്‍ രോഹിത് ശര്‍മ (എട്ട്), നായകന്‍ വിരാട് കോഹ്‌ലി (0) എന്നിവരെ അടുത്തടുത്ത പന്തില്‍ പുറത്താക്കി. ശിഖര്‍ ധവാനെയും (രണ്ട്) മനീഷ് പാണ്ഡെയും (ആറ്) പുറത്താക്കിയതും ജാസണാണ്. ലെഗ് സ്പിന്നര്‍ ആഡം സാംപ രണ്ടു വിക്കറ്റും നഥാന്‍ കൗള്‍ട്ടര്‍ നീല്‍, ആഡം ടൈ, മാര്‍കസ് സ്‌റ്റോനിസ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top