Flash News

കനത്ത സുരക്ഷയില്‍ വേങ്ങരയില്‍ വോട്ടെടുപ്പ് തുടങ്ങി

October 10, 2017

vengara-1മലപ്പുറം: വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165 പോളിങ് ബൂത്തുകളുണ്ട്. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് ഈ തെരെഞ്ഞെടുപ്പിന്റെ സവിശേഷത. ഇതുമൂലം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യത്തില്‍ വോട്ടര്‍ക്ക് വ്യക്തത ലഭിക്കും. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം. ക്രമനമ്പര്‍ എന്നിവ ഏഴ് സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞുകാണും. എല്ലാ ബൂത്തുകളിലും വീല്‍ ചെയറും റാമ്പും ഒരുക്കിയിട്ടുണ്ട് എന്നതും ഈ തെരെഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറു പേരാണ് മത്സര രംഗത്തുളളത്. അഡ്വ. കെ.എന്‍.എ ഖാദര്‍ (മുസ്ലിം ലീഗ്) കോണി, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി) താമര. 3. അഡ്വ. പി.പി ബഷീര്‍ (സി.പി.ഐ.എം.) ചുറ്റിക അരിവാള്‍ നക്ഷത്രം. അഡ്വ. കെ.സി നസീര്‍ (എസ്.ഡി.പി.ഐ) ടെലിവിഷന്‍, 5. ശ്രീനിവാസ് (സ്വതന്ത്രന്‍) കുടം അഡ്വ. ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍) ടെലഫോണ്‍, വോട്ടെടുപ്പിനായി ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്.

1.70 ലക്ഷം വോട്ടര്‍മാരാണു വേങ്ങരയിലുള്ളത്. ആറു മാസം മുന്‍പു നടന്ന ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ വോട്ടിങ് ശതമാനം 67.70 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 70.77 ശതമാനവും. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരൂരങ്ങാടി പിഎസ്എംഒ കോളെജിലെ സ്‌ട്രോങ് റൂമിലെത്തിക്കും. വോട്ടെണ്ണല്‍ ഞായറാഴ്ച.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top