Flash News

ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റു ചെയ്തു

October 10, 2017

nygerന്യൂഡൽഹി: മോഷ്ടാവാണെന്നാരോപിച്ച് നൈജീരിയൻ യുവാവിനെ ഡൽഹിയിൽ ആൾക്കൂട്ടം പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ മാളവ്യനഗറിൽ വച്ചായിരുന്നു യുവാവിനെ ആൾക്കൂട്ടം മർദിച്ചത്. മർദനമേറ്റ യുവാവിനെ നേരത്തെ, പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു.

സെപ്തംബർ 24നു പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവാവിനെ മാളവ്യനഗർ സ്വദേശി കൃഷ്ണകുമാറിന്‍റെ വീട്ടിൽ നിന്നായിരുന്നു പിടികൂടിയത്. എന്നാൽ, ഇയാളെ മണിക്കൂറുകൾക്കു ശേഷമാണ് നാട്ടുകാർ പൊലീസിനു കൈമാറിയത്. മർദനമേറ്റ് ഇയാൾ ഇതിനകം അബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീടിന്‍റെ പടികളിൽനിന്നു വീണാണ് ഇ‍യാൾക്കു പരിക്കേറ്റതെന്നായിരുന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായതോടെയാണ് ആൾക്കൂട്ടം ശിക്ഷ നടപ്പാക്കിയതാണെന്നു വ്യക്തമായത്.

യുവാവിന്റെ തലയ്ക്കും മുഖത്തും കൈയിലും ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മർദനമേറ്റിരുന്നു. റോഡിലെ വിളക്കുകാലിൽ കെട്ടിയിട്ടായിരുന്നു മർദനം. തന്നെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് ഇയാൾ കെഞ്ചുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, ആൾക്കൂട്ടം അത്യാവേശത്തോടെ ഇയാളെ വലിയ വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. വീഡിയോ ക്ലിപ്പുകളിലൊന്നിൽ യുവാവിന്റെ അടിവസ്ത്രമൊഴിച്ച് മറ്റു വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റിയ ശേഷവും മർദനം തുടരുന്നത് വ്യക്തമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top