Flash News

കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമാകുമെന്ന പ്രഖ്യാപനം ഉടന്‍

October 10, 2017

catalonia1-830x412ബാര്‍സലോണ: സ്‌പെയിന്‍ വിട്ടുപോകണമെന്ന കാറ്റലോണിയന്‍ ജനതയുടെ ഹിതം അംഗീകരിക്കുന്നെന്നു കാറ്റലോണിയന്‍ പ്രസിഡന്റ് കാള്‍സ് പ്യൂമോണ്ട്. അന്തിമ പ്രഖ്യാപനം പിന്നീടുണ്ടാകും. സ്‌പെയിനുമായി ചര്‍ച്ച നടത്തുമെന്നും സ്‌പെയിന്‍ അംഗീകരിക്കണശമന്നും കാറ്റലോണിയന്‍ നേതാവ് ആവശ്യപ്പെട്ടു.

കാറ്റലോണിയന്‍ പ്രവിശ്യാ ഭരണകൂടത്തിന്റെ ഏകപക്ഷീയ പ്രഖ്യാപനം ഉടനുണ്ടാകുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വെളിയില്‍ വന്നതിനു പിന്നാലെയാണിത്. സംഘര്‍ഷസാധ്യതയേത്തുടര്‍ന്ന് കാറ്റലോണിയ പാര്‍ലമെന്റിനു മുന്നില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഘടനവാദത്തിനെതിരായ സ്‌പെയിന്‍ ഭരണകൂടത്തിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചാണു സ്വാതന്ത്ര്യപ്രഖ്യാപനം.

carlsമുന്‍പത്രപ്രവര്‍ത്തകന്‍കൂടിയായ പ്യൂഡിമോണ്ട് ഇതുസംബന്ധിച്ച് ഇന്നലെ പ്രവിശ്യാമന്ത്രിസഭയുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. ബാര്‍സലോണയിലെ പാര്‍ലമെന്റ് മന്ദിരമായ പാര്‍ക് ഡി ലാ സ്യൂറ്റഡെല്ലയ്ക്കു ചുറ്റും കാറ്റലന്‍ പോലീസ് നിലയുറപ്പിച്ചിരുന്നു. സ്പാനിഷ് ഔദ്യോഗിക പോലീസിന്റെ സാന്നിധ്യമേയുണ്ടായിരുന്നില്ല. ഒക്‌ടോബര്‍ ഒന്നിലെ ഹിതപരിശോധനയ്ക്കുശേഷമുള്ള ബലപ്രയോഗത്തിന്റെ പേരില്‍ വിഘടനവാദികളും സ്പാനിഷ് പോലീസും നിരന്തരസംഘര്‍ഷത്തിലാണ്.

കാറ്റലോണിയ ഏകപക്ഷീയമായി സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് സ്പാനിഷ് രാഷ്ട്രീയത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിക്കും. 1881-ലെ െസെനിക അട്ടിമറിനീക്കത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ സ്‌പെയിന്‍ നേരിടുന്നത്. മേഖലാസര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്കു സ്പാനിഷ് ഭരണകൂടം തയാറെടുക്കുകയാണ്. വിഘടനവാദനീക്കത്തിനെതിരേ ആയിരക്കണക്കിനു സ്പാനിഷ് അനുകൂലികള്‍ കഴിഞ്ഞദിവസം നടത്തിയ റാലിയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top