Flash News

സാമൂഹികപ്രവര്‍ത്തകയായ വീട്ടമ്മയെ വെട്ടിക്കൊന്ന നിലയില്‍ വീടിന്റെ പിന്‍ഭാഗത്ത് കണ്ടെത്തി; ഞെട്ടിത്തരിച്ച് അടിമാലി

October 10, 2017

seleena1-830x412അടിമാലി: നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട സാമൂഹിക പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ച് അടിമാലി. പതിനാലാം മൈല്‍ ചരിവിള പുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ നാല്‍പത്തൊന്നുകാരി സെലീനയാണു വെട്ടേറ്റു മരിച്ചത്. ഇന്നു രാത്രി എട്ടരയോടെയാണ് ഇവരുടെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്തു കണ്ടെത്തിയത്. മത്സ്യവ്യാപാരിയായ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകള്‍ തെളിച്ചതുമില്ല. അതിനാലാണു വീടിന്റെ പിന്‍ഭാഗത്ത് നോക്കിയതെന്നും മൊഴി നല്‍കി. സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്പൈസസ് സ്ഥാപനത്തില്‍ നിന്ന് അടക്കമുള്ളവര്‍ ഓടിയെത്തുകയായിരുന്നു. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.

അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്നു. പബ്ലിക് സോഷ്യല്‍ ജസ്റ്റിസ്, സൈക്കോളജിസ്റ്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സെലീന എല്‍.എല്‍.ബി. ബിരുദവും നേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം സ്വദേശിയായ അബ്ദുള്‍ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാള്‍ അടുത്തിടെയായി മത്സ്യവ്യാപാരത്തിലേക്കു മാറിയിരുന്നു .

ഏതാനും വര്‍ഷങ്ങളായി ഇവര്‍ വീടുവാങ്ങി കുടുംബസമേതം പതിനാലാം മൈലിലാണു താമസിക്കുന്നത്. മക്കളായ അബ്ദുള്‍ റഫീഖും ആഷിഖും എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഇരുവരും വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയാണ്. മരിച്ച സെലീന അടിമാലി കാട്ടുവിളയില്‍ കുടുംബാംഗമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top