Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

എക്സ്‌പ്രസ് ഹെറാള്‍ഡ് 2017 സാഹിത്യ സംഗീത അവാര്‍ഡ് പി. ടി. ചാക്കോ, ഷൈനി ഈശോ, സണ്ണി മാളിയേക്കല്‍ എന്നിവര്‍ക്ക്

October 11, 2017 , പി.പി. ചെറിയാന്‍

Express Herald Pictures (1)ഡാളസ്: അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്‌പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം വര്‍ഷംതോറും നല്‍കിവരാറുള്ള സാഹിത്യ- സംഗീത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പി.ടി. ചാക്കോ പത്രപ്രവര്‍ത്തന മേഖലയില്‍ 18 വര്‍ഷത്തെ പ്രാവീണ്യം സിദ്ധിച്ച് ജേര്‍ണലിസത്തില്‍ പത്തോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയില്‍ കെപിസിസി പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പി. ടി. ചാക്കോ 1986 മുതല്‍ 2003 വരെ ദീപിക പത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്നു.

ക്രൈസ്തവ സംഗീത ലോകത്ത് ശ്രവണ സുന്ദര ഗാനങ്ങള്‍ ആലപിച്ചു പ്രവാസി മലയാളികളുടെ മനം കവര്‍ന്ന ഗായികയാണ് റവ. ടി. വി. ശമുവേലിന്റേയും മറിയാമ്മയുടേയും ഏക മകളായ ഷൈനി ഈശോ ഗായകനായ ജോണ്‍സന്‍ ഈശോയാണ് ഭര്‍ത്താവ്.

‘എന്റെ പുസ്തക’ത്തിന്റെ രചയിതാവും ഡാളസിലെ സാമൂഹ്യ-സാഹിത്യ-സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ- ഡാലസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റുമാണ് സണ്ണി മാളിയേക്കല്‍, ഹോട്ടല്‍ വ്യവസായ രംഗത്തെ തിരക്കുകള്‍ക്കിടയിലും മലയാള ഭാഷയേയും, സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിന് മാളിയേക്കല്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്.

ഒക്ടോബര്‍ 28 ന് ഡാളസില്‍ നടക്കുന്ന എക്സ്‌പ്രസ് ഹെറാള്‍ഡ് 8-ാം വാര്‍ഷfക സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡാളസ് ഫോര്‍ട്ട്‌വര്‍ത്തില്‍ നിന്നുള്ള സാംസ്‌കാരിക-സംഘടനാ-മത നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചീഫ് എഡിറ്റര്‍ രാജു തരകന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 274 2926


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top