Flash News
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഒളിവില്‍ കഴിയുന്ന ഫാ. എബ്രഹാം വര്‍ഗീസ് തന്റെ നിലപാടറിയിച്ച് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു   ****    ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് കിക്കോഫ് പിണറായി വിജയന്‍ നിര്‍വ്വഹിച്ചു   ****    മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം   ****    ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു   ****    കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു; ഞങ്ങളത് നടപ്പാക്കുന്നു, അത്രയേ ഉള്ളൂ; സര്‍‌വ്വ കക്ഷി സംഘത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി   ****   

തെറ്റ് ചെയ്തവര്‍ ശിക്ഷയനുഭവിക്കണം, അത് ഉമ്മന്‍‌ചാണ്ടിയായാലും: സരിത

October 11, 2017

downloadതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ലെന്ന് സരിത.എസ്.നായര്‍. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു.

നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനി അന്വേഷണം വേണം. കത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കഴിയും- സരിത പറഞ്ഞു.

സോളാർ കേസില്‍ തനിക്ക് നീതി കിട്ടിയെന്ന് സരിത.എസ്.നായര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സരിത അറിയിച്ചു. മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങൾ പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതിൽ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സരിത പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top