Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഐ.ജി. പത്മകുമാറാണെന്ന് സരിത; ഇതൊരു തുടക്കം മാത്രമാണ്, ഇനിയും പലതും പുറത്തുവരാനുണ്ടെന്നും സരിത

October 11, 2017

saritha-on-ig-padmakumarതിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി പത്മകുമാറാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് സരിത.എസ്.നായര്‍. തന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തുവിട്ടതെന്നായിരുന്നു സരിത ഇതുവരെ പറഞ്ഞിരുന്നത്.

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ലെന്നും സരിത വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു.

നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനി അന്വേഷണം വേണം. കത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ കഴിയും- സരിത പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top