Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

വേങ്ങരയില്‍ മികച്ച പോളിംഗ്; പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍

October 11, 2017

vengara-1-830x412മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. 70 ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയതെന്നാണ് പുതിയ കണക്കുകള്‍. അന്തിമ പോളിങ് ശതമാനം അല്‍പ സമയത്തിനകം അറിവാകും. വേങ്ങര മണ്ഡലത്തില്‍പ്പെട്ട എല്ലാ പഞ്ചായത്തുകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് തിരിച്ചാല്‍ ഊരകത്ത് 62.65 ശതമാനവും ഒതുക്കുങ്ങല്‍ 64.9 ശതമാനവും പറപ്പൂരില്‍ 63.4 ശതമാനവും കണ്ണമംഗലത്ത് 62.65 ശതമാനവും എ.ആര്‍. നഗറില്‍ 68 ശതമാനവും വേങ്ങരയില്‍ 66.6 ശതമാവും പോളിങ് നടന്നതായി അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു വേങ്ങരയിലെ പോളിങ്.

സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തിലെത്തിയതാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കൂട്ടിയത്. രാവിലെ സാധാരണഗതിയില്‍ പോളിംഗ് ആരംഭിച്ചതെങ്കിലും സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പിന്റെ ഭാവം തന്നെ മാറ്റിമറിച്ചു.

അവസാനനിമിഷമുണ്ടായ സോളാര്‍ സംഭവവികാസങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ വിവാദങ്ങള്‍ യുഡിഎഫിന് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്‍മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങരയില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നായിരുന്നു എല്‍ഡിഎഫ് ക്യാംപിന്റെ വിലയിരുത്തല്‍.

അതേസമയം സോളാര്‍ വിവാദം തങ്ങള്‍ക്ക് കിട്ടേണ്ട വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു യുഡിഎഫ്. പുതിയ സംഭവങ്ങള്‍ ജനങ്ങളെ സ്വാധീനിക്കരുതെന്നും സംഭവത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും യുഡിഎഫ് നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കി. വൈകുന്നേരം മൂന്ന് മണിയോടെ വോട്ട് ചെയ്യാതെ വോട്ടര്‍മാരെ തേടി യുഡിഎഫ് അണികള്‍ വീടുകളിലേക്ക് ഇറങ്ങി.

87,750 പുരുഷന്മാരും 82,259 സ്ത്രീകളും അടക്കം മണ്ഡലത്തില്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 178 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടും. സുരക്ഷക്കായി രണ്ട് കമ്പനി കേന്ദ്രസേനയും 600 പൊലീസുകാരും മണ്ഡലത്തില്‍ വിന്യസിച്ചിരുന്നു. ഫലപ്രഖ്യാപനം ഒക്ടോബര്‍ 15 ഞായറാഴ്ച ആണ്.

നിയോജക മണ്ഡലം ഉണ്ടാകുന്നതിന് മുമ്പും ശേഷവും മുസ്‌ലിം ലീഗ് മാത്രം ജയിച്ച മണ്ഡലത്തില്‍ ലീഗിലെ കെ.എന്‍.എ. ഖാദറും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറും തമ്മിലായിരുന്നു മുഖ്യപോരാട്ടം. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി), അഡ്വ. കെ.സി. നസീര്‍ (എസ്.ഡി.പി.ഐ), എസ്.ടി.യു മുന്‍ ജില്ല പ്രസിഡന്റ് അഡ്വ. ഹംസ (സ്വത.), ശ്രീനിവാസ് (സ്വത.) എന്നിവരും രംഗത്തുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top