Flash News

ദേരാ സച്ചാ സൗദയിലെ പുരുഷന്മാരെ ഷണ്ഡീകരിച്ചത് ഭാര്യമാരുമായി ബന്ധപ്പെടാതിരിക്കാന്‍; കലാപം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തത് താനാണെന്ന് ഹണിപ്രീത്

October 11, 2017

honey-prison-830x412പഞ്ച്കുള: ഹരിയാനയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ പഞ്ച്കുള കലാപത്തില്‍ തനിക്കുള്ള മുഖ്യ പങ്ക് ഹണിപ്രീത് ഹരിയാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പില്‍ സമ്മതിച്ചു. ദേര സച്ച സൗദ തലവന്‍ ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെടും മുമ്പ് പഞ്ച്കുള പട്ടണത്തിന്റെ ഗൈഡ് മാപ്പ് തയ്യാറാക്കിയിരുന്നതായും അവര്‍ പറഞ്ഞു. കലാപം സംഘടിപ്പിക്കുന്നതിന്റെ ചുമതല ദേരാ സച്ചാ സൌദയുടെ വിവിധ വ്യക്തികള്‍ക്ക് വീതിച്ചുനല്‍കിയതായും ഹണിപ്രീത് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേരാ സച്ഛാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടത്തിയത് ഇവര്‍ ഭാര്യമാരുമായി ഒരിക്കലും ബന്ധപ്പെടാതിരിക്കാനാണെന്നും ഹണിപ്രീത് മൊഴി നല്‍കിയതായി ഒരു ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേരാ സച്ഛായില്‍ കൂട്ട ഷണ്ഡീകരണം നടന്നതായി ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിങ് 2012 ല്‍ ആരോപിച്ചിരുന്നു. ഇതില്‍ അന്വേഷണം നടന്ന് വരികയാണ്. ചുരുങ്ങിയത് 400 പേരെയെങ്കിലും ഇവിടെ ഷണ്ഡീകരിച്ചതായാണ് ഇദ്ദേഹം ആരോപിച്ചിരുന്നത്.

സിര്‍സയിലെ ദേര ആസ്ഥാനത്ത് ഹണിപ്രീതിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യയോഗത്തിലാണ് കലാപത്തിന്റെ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ആഗസ്ത് 17നാണ് യോഗം നടന്നത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് 25ന് കലാപം നടപ്പാക്കിയത്. പഞ്ച്കുളയിലുണ്ടായ കലാപത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹണിപ്രീതിന്റെ ലാപ്‌ടോപില്‍നിന്ന് കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദേരയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും ഈ ലാപ്‌ടോപ്പില്‍നിന്ന് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

honeypreet-gurmeet1ഗുര്‍മീത് ജയിലിലായതോടെ ഒളിവില്‍പോയ ഹണിപ്രീത് 38 ദിവസത്തിനുശേഷമാണ് പിടിയിലായത്. ഇതിനുമുമ്പ് തനിക്ക് കലാപവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത് പറഞ്ഞത്. കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് 1.25 കോടി രൂപ നല്‍കിയതായി ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായ രാകേഷ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദേരാ പഞ്ച്കുള ഘടകത്തിന്റെ തലവന്‍ ചാംകുമാര്‍ കൌറിനാണ് പണം കൈമാറിയത്. ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയാല്‍ ഇയാളെ അംബാല ജയിലിലേക്ക് കൊണ്ടുപോകുന്നവഴി കലാപം സൃഷ്ടിച്ച് രക്ഷപെടുത്താനായിരുന്നു പദ്ധതി. ഇതിനാവശ്യമായ ആളും ആയുധവും സംഘടിപ്പിക്കാനാണ് ഹണിപ്രീത് പണം കൈമാറിയത്.

കലാപത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനായി തയ്യാറാക്കിയിരുന്ന ഇന്ത്യ വിരുദ്ധ വിഡിയോകളും അടങ്ങുന്ന ലാപ് ടോപ്പും മൊബൈലും പോലീസിന് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. അപ്‌ലോഡ് ചെയ്യാന്‍ തയ്യാറാക്കിയ വീഡിയോകളെ കുറിച്ചുള്ള നിര്‍ണായക തെളിവുകള്‍ അവരുടെ മൊബൈലില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിലൊന്നില്‍ ഇന്ത്യയെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുമെന്ന് ഹണി പ്രീത് ആഹ്വാനം ചെയ്യുന്നുണ്ട്.

ഗുര്‍മീതിനെ ശിക്ഷിക്കുന്നതിനു ഒരാഴ്ച മുമ്പാണ് സിര്‍സ ആസ്ഥാനത്ത് ചേര്‍ന്ന യോഗം ലഹള സംഘടിപ്പിക്കേണ്ടതിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത്. ഹണി പ്രീതിന്റെ മൊബൈല്‍ ഒന്നുകില്‍ പഞ്ചാബിലെ തരന്‍ താരന്‍ ഗ്രാമത്തിലോ ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലോ ഉണ്ടാകാമെന്ന് ഹണിയോടൊപ്പം അറസ്റ്റിലായ സുഖദീപ് കൗര്‍ പോലീസിനോട് പറഞ്ഞു. ഗുര്‍മീതിന്റെ ഡ്രൈവര്‍ ഇക്ബാല്‍ സിംഗിന്റെ ഭാര്യയാണ് സുഖദീപ്. ഗുര്‍മീതിനെ ജയിലിലാക്കിയ ശേഷം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പണം എവിടെയാണെന്ന് ഹണിക്ക് അറിയാമെന്നു പോലീസ് പറഞ്ഞു.

ഹണിപ്രീതിന്റെ കൂട്ടുപ്രതിയായ ദേര വക്താവ് ആദിത്യ ഇന്‍സാനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഹണി പ്രീതാണ് ലഹള ആസൂത്രണം ചെയ്തതെന്ന് പിടിയിലായ അഞ്ചു ദേര അനുയായികളാണ് പോലീസിനോട് സമ്മതിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top