Flash News
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഒളിവില്‍ കഴിയുന്ന ഫാ. എബ്രഹാം വര്‍ഗീസ് തന്റെ നിലപാടറിയിച്ച് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു   ****    ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് കിക്കോഫ് പിണറായി വിജയന്‍ നിര്‍വ്വഹിച്ചു   ****    മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം   ****    ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു   ****    കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു; ഞങ്ങളത് നടപ്പാക്കുന്നു, അത്രയേ ഉള്ളൂ; സര്‍‌വ്വ കക്ഷി സംഘത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി   ****   

ഫോമാ മെട്രോ റീജിയന്‍ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 21-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

October 11, 2017 , ജോയിച്ചന്‍ പുതുക്കുളം

fomaa_pic1ന്യൂയോര്‍ക്ക്: ഫോമ മെട്രോ റീജണല്‍ കണ്‍വന്‍ഷനും, ഫോമ ജനറല്‍ബോഡിയും 2017 ഒക്‌ടോബര്‍ 21-നു ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വിവിധ കലാപരിപാടികളോടുകൂടി നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ജനറല്‍ബോഡി ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മലയാള ചലച്ചിത്രവേദിയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സിദ്ധിഖ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതാണ്.

ഫോമയുടെ ദേശീയ നേതാക്കന്മാര്‍ പങ്കെടുക്കുന്ന മീറ്റിംഗില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവര്‍ സംസാരിക്കുന്നതാണ്. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്, ജനറല്‍ കണ്‍വീനര്‍ സജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ വിജയകരമാക്കുവാന്‍ എല്ലാ ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു റീജിയണല്‍ വൈസ് പ്രസിഡന്റ് വര്‍ഗീസ് കെ. ജോസഫ്, ജനറല്‍ സെക്രട്ടറി ചാക്കോ കോയിക്കലേത്ത്, ട്രഷറര്‍ മാത്യു തോമസ് എന്നിവര്‍ അറിയിച്ചു.

fomaa_pic2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top