Flash News
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഒളിവില്‍ കഴിയുന്ന ഫാ. എബ്രഹാം വര്‍ഗീസ് തന്റെ നിലപാടറിയിച്ച് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു   ****    ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് കിക്കോഫ് പിണറായി വിജയന്‍ നിര്‍വ്വഹിച്ചു   ****    മലങ്കര അതിഭദ്രാസനം 32ാമത് കുടുംബമേള; സെക്യൂരിറ്റി, മെഡിക്കല്‍ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജം   ****    ഷോളി കുമ്പിളുവേലി വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബ് പ്രസിഡന്റായി സ്ഥാനമേറ്റു   ****    കോണ്‍ഗ്രസ്സുകാര്‍ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമത്തിന് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണച്ചു; ഞങ്ങളത് നടപ്പാക്കുന്നു, അത്രയേ ഉള്ളൂ; സര്‍‌വ്വ കക്ഷി സംഘത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി   ****   

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ് നാലാം മാധ്യമ സമ്മേളനം: ഒരു അവലോകനം

October 11, 2017 , മുരളി ജെ. നായര്‍, ഫിലഡല്‍ഫിയ

IAPC.8കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി വിവിധ “ഇന്‍ഡോ-അമേരിക്കന്‍” സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്നിട്ടുള്ള ആളെന്ന നിലയില്‍ ആദ്യമേതന്നെ പറയട്ടെ: ഫിലഡല്‍ഫിയയിലെ റാഡിസൺ ഹോട്ടലില്‍ ഒക്ടോബര്‍ 7-8 വാരാന്ത്യത്തില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ (ഐ.എ.പി.സി) മീഡീയാ കോണ്‍ഫറന്‍സ് തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. ഇക്കാര്യത്തില്‍ ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, മുന്‍ ചെയര്‍മാന്‍ ജിന്‍സ്മോന്‍ സക്കറിയ, വൈസ് ചെയര്‍പേര്‍സണ്‍ വിനീതാ നായര്‍ എന്നിവര്‍ക്കും മറ്റ് ഐ.എ.പി.സി. ഭാരവാഹികള്‍ക്കും അനുമോദനങ്ങള്‍!

2013-ല്‍ സ്ഥാപിതമായ, അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിലുള്ള 11 ചാപ്റ്ററുകളിലായി നൂറു കണക്കിനു അംഗങ്ങളുള്ള, ഐ.എ.പി.സി.യുടെ നാലാമതു വാര്‍ഷിക സമ്മേളനമായിരുന്നു ഇത്.

അനാവശ്യമായ വ്യക്തിപൂജകളോ അനര്‍ഹമായ ആദരിക്കലുകളോ മനം മടുപ്പിക്കുന്ന അവകാശവാദങ്ങളോ ഒന്നും ഇല്ലാതിരുന്ന ഈ കൂടിച്ചേരല്‍ കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ കൊണ്ടു ധന്യമായിരുന്നു. അതോടൊപ്പംതന്നെ, പങ്കെടുത്തവരെയെല്ലാം സമഭാവനയോടെ പരിഗണിക്കാനുള്ള ഭാരവാഹികളുടെ സന്മനസ്സ് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിലധികം ആളുകള്‍ പങ്കെടുത്ത ഈ ഒത്തുചേരല്‍ ഒരുപാടു പുതിയ സൗഹൃദങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

PHOTO_1-1ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍, കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കോണ്‍ഫറൻസിന്റെ ഉദ്ഘാടനം നിര്‍‌വഹിച്ചു. തദവസരത്തില്‍, ഭാരതത്തില്‍ നിന്നെത്തിയ വിശിഷ്ടാതിഥികളെയും ഐ.എ.പി.സി. ഭാരവാഹികളെയും കൂടാതെ ന്യൂജേഴ്സി കൗണ്‍സില്‍‌മാന്‍ സ്റ്റെര്‍ലി സ്റ്റാന്‍ലിയും പ്രത്യേകം ക്ഷണിതാവായി സന്നിഹിതനായിരുന്നു.

ഉച്ചയ്ക്കുശേഷം മൂന്നു സെമിനാറുകള്‍ നടന്നു – “മാധ്യമങ്ങളിലെ നൂതന പ്രവണതകള്‍”, “പത്രങ്ങളുടെ വളര്‍ച്ചയ്ക്ക് സ്വന്തം ടി.വി. ചാനലുകള്‍ ആവശ്യമാണോ?”, “ഭാരതത്തില്‍ മാധ്യമ പ്രവർത്തകര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍” എന്നിവയായിരുന്നു വിഷയങ്ങള്‍. പാനലിസ്റ്റുകളുടെ ആധികാരികമായ അവതരണ ചാതുരികൊണ്ടും ഐ.എ.പി.സി. അംഗങ്ങളുടെയും സദസ്യരുടെയും സജീവ ഭാഗഭാഗിത്വം കൊണ്ടും ഈ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ സമഗ്രങ്ങളായിരുന്നു. ഞായറാഴ്ച രാവിലത്തെ ബിസിനസ് ഫോറത്തില്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയില്‍ കേരളം നേരിടുന്ന ഭീഷണികളെപ്പറ്റി വളരെ ആവേശകരമായ ചര്‍ച്ചയാണു നടന്നത്.

അതിനുശേഷം നടന്ന ടോക്ക് ഷോയില്‍, പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികളും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നിസ്സംഗതയും ചര്‍ച്ചാവിഷയമായി. ചര്‍ച്ചയിൽ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ക്കും പരാതികള്‍ക്കുമെല്ലാം മുന്‍ മന്ത്രി എം.എ. ബേബി തന്റെ സ്വതസിദ്ധമായ സരസശൈലിയില്‍ മറുപടി പറഞ്ഞു.

ഉച്ചയ്ക്കുശേഷം, ഇമ്മിഗ്രേഷന്‍ നിയമരംഗത്തെ പ്രമുഖ അഭിഭാഷകന്‍ ഓംകാര്‍ ശര്‍മ്മ ഇന്‍വെസ്റ്റ്മെന്റ് വിസയായ “ഇ.ബി.ഫൈവ്” കാറ്റഗറിയെപ്പറ്റി ഒരു പ്രസന്റേഷന്‍ നടത്തി.

അതിനുശേഷം നടന്ന യൂത്ത് സെഷന്‍ ഒരു വ്യത്യസ്ത തലത്തിലുള്ളതായിരുന്നു. ഇത്തരം ഒരു കോണ്‍ഫറൻസിന്റെ ഗൗരവം ഒട്ടും കുറയ്ക്കാതെ, മുതിര്‍ന്നവര്‍ക്കുപോലും തീരെ മുഷിവു തോന്നാതെ, ഇളം തലമുറയ്ക്കായി ഒരു സെഷന്‍ മാറ്റിവയ്ക്കാന്‍ കഴിഞ്ഞത് ശ്ളാഘനീയമാണെന്നു പറയേണ്ടിയിരിക്കുന്നു.

വൈകുന്നേരം ബാങ്ക്വറ്റിനോടൊപ്പം നടന്ന പൊതുസമ്മേളനത്തില്‍, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്കോട്ട് പെട്രിയും വിവിധ സാമൂഹ്യ സംഘടനാ നേതാക്കളും സന്നിഹിതരായിരുന്നു.

ഈ സമ്മേളനത്തിനു കേരളത്തില്‍ നിന്നെത്തിയ രാഷ്‌ട്രീയ സാരഥികളെക്കൂടാതെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം റോസമ്മ ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകരായ സി.എല്‍. തോമസ് (മീഡിയ വണ്‍), പ്രമോദ് രാമന്‍ (മനോരമ ന്യൂസ്), ജെ.എസ്. ഇന്ദുകുമാര്‍ (ജയ്ഹിന്ദ് ടി.വി), മാങ്ങാട് രത്നാകരന്‍ (ഏഷ്യാനെറ്റ്) എന്നിവരടക്കമുള്ള പ്രമുഖരെ പരിചയപ്പെടാന്‍ കഴിഞ്ഞത് സുകൃതമായി കരുതുന്നു.

IAPC.2 IAPC.3 IAPC.4 IAPC.5 IAPC.6 IAPC.7

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top