Flash News
പ്രൗഢഗംഭീരമായ ചടങ്ങില്‍ അമ്മ സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍‌ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തു   ****    സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍   ****    ബിജെപിയേയും മോദിയെയും വിറപ്പിച്ച രാഹുല്‍   ****    അമ്മയില്‍ നിന്ന് കോണ്‍‌ഗ്രസിന്റെ ചെങ്കോല്‍ ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങള്‍   ****    ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് കൃത്രിമ രേഖകളുണ്ടാക്കിയെന്ന്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍   ****   

സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി നല്‍കിയത് വാഹന ഷോറൂമുകാര്‍ക്ക് നേട്ടം; പുതിയ മോഡലുകള്‍ തേടി വരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

October 12, 2017

saudi-femaleറിയാദ്: സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിന് സൗദിയില്‍ മികച്ച പ്രതികരണം. വാഹന ഷോറൂമുകളിലെല്ലാം ഇപ്പോള്‍ സ്ത്രീകളുടെ തിരക്കാണ്. പുതിയ മോഡല്‍ വാഹനങ്ങള്‍ തേടിയെത്തുന്നവരിലേറെയും സ്ത്രീകളാണ്. ജൂണ്‍ മുതലാണ് ലൈസന്‍സ് അനുവദിക്കുകയെങ്കിലും വാങ്ങേണ്ട കാറിനായി ഷോറൂമുകളിലേക്ക് സ്ത്രീകളുടെ പ്രവാഹമാണ്. ഇതേ തുടര്‍ന്ന് കാര്‍ വില്‍പനക്കാരും പ്രതീക്ഷയിലാണ്.

പുതുതായിറക്കുന്ന കാറിന്റെ ഫീച്ചറുകള്‍ തേടിയെത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. ലൈസന്‍സില്ലാതെ വാഹനം വാങ്ങാനാകില്ല. എങ്കിലും ജൂണ്‍ മുതല്‍ ലഭിച്ചു തുടങ്ങുന്ന ലൈസന്‍സില്‍ കണ്ണുനട്ട് കാത്തിരിപ്പാണിവര്‍. രണ്ടു വാഹനങ്ങളുണ്ടാകും ഒരു ശരാശരി സൗദി കുടുംബത്തിന്. ഒന്നു കുടുംബനാഥന്. മറ്റൊന്ന് സ്ത്രീകളടക്കമുള്ളവരുടെ സഞ്ചാരത്തിനായി ഡ്രൈവറെ വെച്ചുള്ളത്. ഉത്തരവോടെ സൗദി കുടുംബങ്ങളില്‍ മാറ്റമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അത് ബിസിനസിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ ഷോറൂമുകാര്‍.

വിവിധ രാജ്യങ്ങളിലായി നിലവില്‍ ആറായിരത്തോളം സൗദി യുവതികള്‍ക്ക് ലൈസന്‍സുണ്ട്. കൂടുതല്‍ പേര്‍ ലൈസന്‍സ് നേടിയാല്‍ അത് കാര്‍ വിപണിയിലും നേട്ടമുണ്ടാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top