കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ടേംസ് ഓഫ് റഫറന്‍സിനെ ആധാരമാക്കിയായിരുന്നില്ലെന്ന് ആക്ഷേപം. സോളാര്‍ കമ്മീഷന്റെ യഥാര്‍ഥ അന്വേഷണ വിഷയങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല.
അഞ്ച് പരിഗണനാ വിഷയങ്ങള്‍ (ടേംസ് ഓഫ് റഫറന്‍സ്) പരിശോധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടിയാണ് കമ്മീഷനെ നിയോഗിച്ചത്. സോളര്‍ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി?. 2006 മുതല്‍ 2011 വരെ സരിത നായര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്കുമെതിരെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?. സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?. തട്ടിപ്പുകമ്പനിക്കു സര്‍ക്കാര്‍നിന്ന് എന്തെങ്കിലും കരാറുകള്‍ ലഭിച്ചിട്ടുണ്ടോ?. ഇത്തരം തട്ടിപ്പുകളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപ്തമാണോ? അല്ലെങ്കില്‍ എന്തെല്ലാം മാറ്റം വരുത്തണം? തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു നീതി ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ? എന്നിവയാണ് അഞ്ച് പരിഗണനാവിഷയങ്ങള്‍
ഇതില്‍ ആദ്യത്തെ വിഷയത്തിലാണ്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മീഷന് അന്വേഷണ വിഷയമാക്കിയത്. എന്നാല്‍, കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരു പറഞ്ഞ് ഏറ്റവുമധികം നേതാക്കളെ നിയമനടപടിക്കു വിധേയരാക്കാന്‍ ഒരുങ്ങുന്നതു സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. കത്തില്‍ പേരു പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ കത്ത് ടേംസ് ഓഫ് റഫറന്‍സില്‍ എവിടെ വരുമെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. ആരോപണങ്ങളില്‍ കഴമ്പുണ്ടോ, മുന്‍ സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ, സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടുണ്ടോ, സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും കരാര്‍ സോളര്‍ കമ്പനിക്കു ലഭിച്ചിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിലെ കമ്മീഷന് കണ്ടെത്തലുകള്‍ സര്‍ക്കാര്‍ പുറത്തുവിടാത്തതിനെക്കുറിച്ചാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കമ്പനിക്ക് ഒരു കരാറും നല്‍കിയിട്ടില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പ്രധാന വാദം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply