Flash News

വേങ്ങരയില്‍ ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നു; പ്രചാരണത്തിന് കേന്ദ്ര നേതാക്കളെത്തിയിട്ടും ക്ലച്ച് പിടിച്ചില്ല

October 15, 2017

bjp-in-goaവേങ്ങര: വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. എസ്ഡിപിഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചപ്പോള്‍ ബിജെപിയുടെ വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായി.

മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിട്ടും ബിജെപിക്ക് 2016ല്‍ ലഭിച്ച വോട്ടിനേക്കാള്‍ 1330 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2016ല്‍ 7055 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 5728 വോട്ടോടെ ഇത്തവണ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സംസ്ഥാന നേതാക്കളടക്കം തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ടും കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനെത്തിയിട്ടും പാരമ്പര്യമായി ലഭിച്ചിരുന്ന വോട്ടുകള്‍ പോലും നേടാനാകാത്തത് ബിജെപിയെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ നടന്ന ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിച്ചില്ലെന്നതാണ് ആശ്ചര്യം. 5952 വോട്ടുകള്‍ ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍.പ്രകാശ് നേടിയിരുന്നു.

ലോക്‌സഭാ ഉപതെരെഞ്ഞെടുപ്പിലുണ്ടായ വന്‍ വോട്ടുചോര്‍ച്ചയെ തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിന്റെ രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടിവന്നിരുന്നു. ഇത്തവണ വീണ്ടും പിന്നോട്ട് പോയതോടെ കേന്ദ്രത്തിന്റെ ശക്തമായ നടപടിയുണ്ടാകുമെന്നുറപ്പാണ്. വന്‍ വിജയമാണെന്ന് അവകാശപ്പെട്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ജനരക്ഷായാത്ര സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കെയാണ് ഈ തിരിച്ചടി. അമിത് ഷാ അടക്കമുള്ള എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ചാണ് ജനരക്ഷയാത്ര നടക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വേങ്ങരയിലൂടെയും യാത്ര കടന്നുപോയി.

ജില്ലയില്‍ പാര്‍ട്ടിക്ക് ലഭിക്കാവുന്നതില്‍ പ്രമുഖനും നിരവധി തവണ മത്സരിച്ച് പരിചതനുമായ ജനചന്ദ്രന്‍ മാസ്റ്ററാണ് സ്ഥാനാര്‍ത്ഥിയെന്നതും ബിജെപിയെ കുഴയ്ക്കുന്നുണ്ട്. ശോഭാസുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചാണ് ജനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കിയത്.

കേന്ദ്ര സര്‍ക്കാരിനെയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു എല്‍ഡിഎഫും യുഡിഎഫും തങ്ങളുടെ പ്രചാരണം നടത്തിയിരുന്നത്. നോട്ട് നിരോധനം, ബീഫ്, ജിഎസ്ടി, പെട്രോള്‍-ഡീസല്‍ വിലവര്‍ധന തുടങ്ങിയ കാര്യങ്ങള്‍ മണ്ഡലത്തില്‍ പ്രചാരണായുധമാക്കിയതും ബിജെപിക്ക് തിരച്ചടിയായി. ബിജെപിക്കെതിരെ ആരാണ് കര്‍ശന നിലപാട് എടുക്കുന്നുവെന്നതാണ് എല്‍ഡിഎഫും യുഡിഎഫും മത്സരിച്ച് പ്രചരിപ്പിച്ചിരുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top