Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

രമേശ് കുമാറിന്റെ പുതിയ ഷോര്‍ട്ട് ഫിലിം “റോസ് ലോഡ്ജ്” കൈരളി ടിവിയില്‍

October 18, 2017 , ജോസ് കാടാപുറം

RossLodge-Poster-2കുമ്മാട്ടി, മഴയിതള്‍പ്പൂക്കള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആള്‍ട്ടര്‍നേറ്റ് ഡൈമെന്‍ഷന്റെ (Alternate Dimension) അടുത്ത ചിത്രം റോസ് ലോഡ്ജിന്റെ (Ross Lodge) ചിത്രീകരണം അമേരിക്കയില്‍ വിസ്കോൺസിനില്‍ പൂര്‍ത്തിയാകുന്നു.

എല്ലാമറിയാമെന്ന് അഹങ്കരിക്കുന്ന മനുഷ്യന്റെ ജീവിത ഗതി മാറിമറിയാന്‍ വളരെ ചെറിയ ജീവിതാനുഭവങ്ങള്‍ക്ക് കഴിയും. പക്ഷേ ആ ഗതി വെറുതേ അങ്ങ് മാറുന്നതാണോ? അതോ ആരെങ്കിലും മനപ്പൂര്‍വ്വം മാറ്റുന്നതോ? നമ്മളെന്നാല്‍ നമ്മള്‍ മാത്രമാണോ? നമ്മള്‍ കാണാത്ത മറയത്തിരുന്ന് നമ്മളെ കാണുന്ന ചിലരുണ്ടോ?

KAIRALI LOGOSനിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോസ് ലോഡ്ജില്‍ ഒരു രാത്രി തങ്ങാന്‍ അഞ്ചു കൂട്ടുകാര്‍ എത്തുന്നതോടുകൂടിയാണ് കഥ തുടങ്ങുന്നത്. പിന്നീട് വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്‍പോട്ടു പോകുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ കഥ രമേഷ് കുമാറിന്റേതാണ്. ജോസ് ജോസഫ് കൊച്ചുപറമ്പിലും രമേഷ് കുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറയും സംവിധാനവും രമേഷ് നിര്‍വഹിക്കുന്നു.

ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ ജോസ് ജോസഫ് കൊച്ചുപറമ്പില്‍, മണി കൃഷ്ണന്‍, റോഷി ഫ്രാന്‍സിസ്, സന്ദീപ് ഗോപാലകൃഷ്ണന്‍, സിജിത്ത് വിജയകുമാര്‍ എന്നിവരാണ്.

കൈരളി ടിവിയിലും പീപ്പിൾ ടിവിയിലും ഒക്ടോബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയിലൂടെ ഈ ചിത്രം സംപ്രേഷണം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങല്‍ക്ക്: ജോസ് കാടാപുറം 914-954-9586.

RossLodge-Poster-1 RossLodge-Poster-3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top