Flash News

ആചാരം ലംഘിച്ച് ശബരിമലയില്‍ യുവതികള്‍; മുഖ്യമന്ത്രിയുടെ വരവിന് തൊട്ടുമുന്‍പ് സംഭവം നടന്നത് സുരക്ഷാ വീഴ്ച

October 16, 2017

Sabarimala1-856x412ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് മുമ്പ് ശബരിമലയില്‍ ആചാരം ലംഘിച്ച് എത്തിയ യുവതികളെ പോലീസ് തടഞ്ഞു. ഭക്തര്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇവരെ പിന്നീട് സന്നിധാനം പോലീസ് മടക്കി അയച്ചു, ആന്ധ്ര സ്വദേശിനികളായ രണ്ട് സ്ത്രീകളാണ് ദര്‍ശനത്തിനെത്തിയത്. ഇന്നലെ നടതുറക്കുന്നതിനുമുമ്പ് സന്നിധാനത്ത് യൂടേണിനു സമീപം കണ്ടപ്പോള്‍ സംശയം തോന്നി ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

തെലുങ്ക് സംസാരിക്കുന്ന ഇവര്‍ തീര്‍ത്ഥാടകസംഘത്തോടൊപ്പമാണ് എത്തിയതെന്നാണ് പോലീസ് പറയുന്നത്. വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ശബരിമല ദര്‍ശനത്തിനനുവദിക്കാതെ പമ്പയിലേക്ക് മടക്കി അയച്ചതായി പോലീസ് പറഞ്ഞു.

10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതിനുള്ള ആചാരപരമായ വിലക്ക് ലംഘിച്ചാണ് ഇവര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സന്നിധാനത്തെത്തിയത്. പമ്പയില്‍ തടയാഞ്ഞതിനാലാണ് സന്നിധാനം വരെ ഇവര്‍ക്ക് എത്താനായത്. സാധാരണ യുവതികളെ പമ്പയില്‍ തടയുകയാണ് ചെയ്യുന്നത്.

പമ്പ ഗണപതികോവിലിന് സമീപം സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ആരംഭിക്കുന്നിടത്ത് വനിതാപോലീസും ദേവസ്വം ഗാര്‍ഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നിട്ടും അവരുടെ കണ്ണുവെട്ടിച്ചാണ് ഇവര്‍ സന്നിധാനത്തെത്തിയത്.

വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും അവലോകനയോഗത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിധാനത്തെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പമ്പയില്‍ നിന്നു പോലിസിനെ കബളിപ്പിച്ച് ഇവര്‍ സന്നിധാനത്ത് എത്തിയതെന്നത് സുരക്ഷാ വീഴ്ചയായും കണക്കാക്കപ്പെടുന്നു.

Pinarayi-sabarimala

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top