Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

മകളുടെ ഘാതകരാണെന്ന് ആരോപിച്ച് ജയിലിലടച്ച ഡോക്ടര്‍ ദമ്പതികള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചിതരായി

October 17, 2017

southlive-2017-10-fcf48129-3c3d-4830-8e58-453d1789480c-talwarആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ തല്‍വാര്‍ ദമ്പതികള്‍ ജയില്‍മോചിതരായി. നാല് വര്‍ഷം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നുപൂര്‍ തല്‍വാറും തടവറയില്‍ നിന്ന് മോചിതരായത്. ഗാസിയബാദിലെ ദസ്‌ന ജയിലില്‍ നിന്ന് ഡോക്ടര്‍മാരായ ദമ്പതികള്‍ പുറത്തുവരുന്നതിന് സാക്ഷിയാകാന്‍ നിരവധി പേരെത്തിയിരുന്നു. വ്യാഴാഴ്ചയാണ് അലഹബാദ് ഹൈക്കോടതി കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദ് ചെയ്ത് ഇരുവരും നിരപരാധികളാണെന്ന് വിധിച്ചത്.

നോയ്ഡയിലെ സ്വന്തം അപാര്‍ട്ട്‌മെന്റിലേക്ക് പോകാതെ അവിടെ തന്നെയുള്ള നുപുറിന്റെ മാതാപിതാക്കളുടെ അപാര്‍ട്‌മെന്റിലേക്കാണ് ഇരുവരും പോയത്. നോയ്ഡയിലെ തല്‍വാര്‍ ദമ്പതികളുടെ അപാര്‍ട്‌മെന്റിലാണ് ഏകമകളായ ആരുഷി കൊല്ലപ്പെട്ടത്. 14 വയസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബെഡ്‌റൂമില്‍ കഴുത്തറുത്ത കൊല്ലപ്പെട്ട നിലയില്‍ ആരുഷിയെ കണ്ടെത്തിയത്.

ആരുഷിക്കൊല കേസില്‍ ജീപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതല്‍ ഗാസിയബാദിലെ ദസ്‌ന ജയിലിലെ തടവുകാരായിരുന്നു. ജയിലിലായിരുന്നപ്പോള്‍ തല്‍വാര്‍ ദമ്പതിമാരായിരുന്നു തടവുകാരെ ചികിത്സിച്ചിരുന്നത്. മോചിതരായാലും തടവുകാര്‍ക്ക് നല്‍കിവന്ന സേവനം തുടരാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ഗാസിയാബാദില്‍ എത്തിക്കാന്‍ വൈകിയതിനാലാണ് ഇരുവരുടെയും മോചനം വൈകിയത്.

2008ലാണ് തല്‍വാര്‍ ദമ്പതിമാരുടെ 14 വയസ്സുള്ള മകള്‍ ആരുഷി തല്‍വാറിനെ വീട്ടിനകത്ത് കഴുത്തറുത്ത നിലയില്‍ കൊല്ലപ്പെട്ടത് കണ്ടത്. വീട്ടു ജോലിക്കാരന്‍ ഹേംരാജാണ് കൊല നടത്തിയതെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ സംശയം. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഹേമരാജിന്റെ മൃതദേഹം ടെറസിനു മുകളില്‍ കണ്ടതാണ് സംശയം തല്‍വാര്‍ ദമ്പതിമാര്‍ക്ക് നേരെ തിരിയാന്‍ ഇടയാക്കിയത്.

image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top