Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഉത്തര കൊറിയയ്ക്ക് ശക്തമായ താക്കീതുമായി യു‌എസും സൗത്ത് കൊറിയയും നാവികാഭ്യാസം ആരംഭിച്ചു

October 17, 2017

nintchdbpict000319442960ഉത്തരകൊറിയയ്ക്ക് ശക്തമായ താക്കീതുമായി ദക്ഷിണകൊറിയ-യുഎസ് നാവികാഭ്യാസം ആരംഭിച്ചു. പത്തുദിവസം നീളുന്നതാണ് നാവികാഭ്യാസം. പടുകൂറ്റൻ വിമാനവാഹിനി യുഎസ്എസ് റൊണാൾഡ് റീഗൻ പങ്കെടുക്കുമെന്ന് യുഎസ് അറിയിച്ചു.

ജപ്പാന്‍ കടലിലും മഞ്ഞക്കടലിലുമാണ് സംയുക്ത നാവികാഭ്യാസം. ഉത്തരകൊറിയയുമായി സംഘര്‍ഷം തുടങ്ങിയശേഷം ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുമായിച്ചേര്‍ന്നുള്ള സൈനികാഭ്യാസങ്ങള്‍ യുഎസ് കൂട്ടിയിട്ടുണ്ട്. ഉത്തരകൊറിയയുടെ അയല്‍ രാജ്യങ്ങളാണിവ.

ഉത്തകൊറിയയില്‍ സൈനികനടപടിക്ക് ഒരുങ്ങിയാല്‍ വിനാശകരമായ പ്രത്യാഘാതമാകും ഉണ്ടാവുകയെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോര്‍ട്ടെന്‍ ബെര്‍ഗ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനുള്ള നയതന്ത്രമാര്‍ഗങ്ങള്‍ പരാജയപ്പെട്ടു എന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ജെന്‍സിന്റെ പ്രതികരണം.

ഹൈഡ്രജൻ ബോംബ് പരീക്ഷണവും നിരവധി മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയതിനെത്തുടർന്ന് കൊറിയൻ മേഖലയിൽ യുഎസ് സേനാവിന്യാസം ശക്തമാക്കിവരുകയാണ്. യുഎസിന്റെ ആണവ അന്തർവാഹിനികളും നേരത്തേ ദക്ഷിണ കൊറിയയിലെത്തിയിരുന്നു.

അതിനിടെ ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ കംപ്യൂട്ടർ ശൃംഖലയിൽ കടന്നുകയറി അതീവരഹസ്യമായ യുദ്ധതന്ത്രങ്ങൾ ഉത്തരകൊറിയ ചോർത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുഎസും ദക്ഷിണ കൊറിയയും ചേർന്ന് ഉത്തര കൊറിയയ്ക്കെതിരെ നടത്താനുദ്ദേശിക്കുന്ന സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിനു രേഖകളാണ് 2016 സെപ്റ്റംബറിൽ ചോർത്തിയത്. വിശദമ‌ായ സൈനികപദ്ധതി ഉൾപ്പെട്ട വിവരങ്ങൾ ചോർത്തിയതായും അതിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോങ് ഉന്നിനെ ഇല്ലായ്മ ചെയ്യുന്നതടക്കമുള്ള വിവരങ്ങൾ ഉണ്ടെന്നുമായിരുന്നു ചോസുൻ ഇൽബോ പത്രം റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ കൊറിയൻ സർക്കാരിന്റെ കണക്കുപ്രകാരം സൈബർ ആക്രമണങ്ങൾ നടത്താനായി വിദഗ്ധ പരിശീലനം ലഭിച്ച 6800 സൈബർ പോരാളികളെയാണ് ഉത്തര കൊറിയ നിയോഗിച്ചിരിക്കുന്നത്.

DB3E8F3B-EDAF-4EB4-BE10-50D29E200822_cx0_cy6_cw0_w1023_r1_s

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ഉത്തര കൊറിയയ്ക്ക് ശക്തമായ താക്കീതുമായി യു‌എസും സൗത്ത് കൊറിയയും നാവികാഭ്യാസം ആരംഭിച്ചു”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top