Flash News

ഗാമ വോളിബോള്‍/ത്രോബോള്‍ ടൂര്‍ണമന്റ്: വോളി ബോയ്‌സ്, തണ്ടര്‍ ഗേള്‍സ് വിജയികള്‍

October 17, 2017 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

22406546_1472262599532424_7965592201501134968_nഓസ്റ്റിന്‍: ഓസ്റ്റിനിലെ കായിക പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തിയ ഗാമയുടെ വോളിബോള്‍/ത്രോബോള്‍ ടൂര്‍ണമന്റ് ടൂര്‍ണമന്റ് സമാപിച്ചു. ശക്തമായ സര്‍വ്വീസുകളും മുഴങ്ങുന്ന സ്മാഷുകളും ബ്ലോക്കുകളും കൊണ്ടു സമ്പന്നമായ ടൂര്‍ണമന്റ് ഹര്‍ഷാരവത്തോടെയാണു ഓസ്റ്റിനിലെ മലയാളി കായിക സമൂഹം എറ്റെടുത്തത്.

ഓസ്റ്റിനിലെ ebay വോളിബോള്‍ കോര്‍ട്ടില്‍ വെച്ചായിരുന്നു ഗാമ അദ്യമായി സംഘടിപ്പിച്ച ഈ ടൂര്‍ണമന്റ് നടന്നത്. ഓസ്റ്റിന്‍ ജാങ്കോസ്, ഈസി പാസ്സ്, ഓസ്റ്റിന്‍ ചുള്ളന്‍സ്, അമിഗോസ്, വോളീ ബോയ്‌സ് എന്നീ കരുത്തരായ ടീമുകള്‍ മാറ്റുരച്ച ലീഗ് മത്സരങ്ങളില്‍ നിന്നും വോളി ബോയ്‌സും ഈസി പാസ്സും ഫൈനലില്‍ എത്തി. ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ വോളി ബോയ്‌സ് തുടര്‍ച്ചയായ രണ്ടു സെറ്റുകളില്‍ ഈസി പാസ്സ് ടീമിനെ തോല്‍പ്പിച്ചു കപ്പ് നേടി (സ്‌കോര്‍: 1513, 157).

വനിതകളുടെ ത്രോ ബോള്‍ ഫൈനലില്‍ തണ്ടര്‍ ഗേള്‍സ് ടീം ഓസ്റ്റിന്‍ വാരിയേഴ്‌സ് ടീമിനെ തോല്‍പ്പിച്ചു കപ്പ് നേടി.(സ്‌കോര്‍:2521, 2624).

വിജയികള്‍ക്ക് ഗാമ ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നു ട്രോഫിയും മെഡലുകളും സമ്മാനിച്ചു.

22450026_1472262676199083_1564065563287428909_n 22491970_1472262772865740_4749755957518317877_n EZ Pass


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top