Flash News

അയോധ്യയിലെ സരയൂ നദിക്കരയില്‍ സ്ഥാപിക്കുന്ന ശ്രീരാമ പ്രതിമയിലെ ആവനാഴിയില്‍ നിറയ്ക്കാനുള്ള വെള്ളി അസ്ത്രങ്ങള്‍ ഷിയാ വഖഫ് ബോര്‍ഡ് നല്‍കും

October 18, 2017

shia-board-10-silver-arrows-lord-ram-statue-ayodhya-up-647_101717031258അയോധ്യയില്‍ പണികഴിപ്പിക്കാനിരിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്കു വേണ്ടി വെള്ളിയില്‍ നിര്‍മിച്ച അസ്ത്രങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. ശ്രീരാമനോടുള്ള ബഹുമാന സൂചകമായാണ് പ്രതിമയുടെ ഭാഗമായ ആവനാഴിയില്‍ സ്ഥാപിക്കാനുള്ള അസ്ത്രങ്ങള്‍ സമര്‍പ്പിക്കുന്നതെന്ന് ഷിയ വഖഫ് ബോര്‍ഡ് വ്യക്തമാക്കി. ഇതിനായി പത്ത് വെള്ളി അസ്ത്രങ്ങളാണ് നല്‍കുന്നത്.

ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാനുള്ള യു.പി സര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി പറഞ്ഞു. ഗംഗാ, യമുന സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ട് ഷിയാകള്‍ക്ക് ശ്രീരാമനോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ് വെള്ളിയില്‍ തീര്‍ത്ത അസ്ത്രങ്ങള്‍. ശീരാമന്റെ പ്രതിമ വരുന്നതോടുകൂടി ഉത്തര്‍പ്രദേശ് ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടുമെന്നും അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറഞ്ഞു.

പണ്ട് അയോധ്യയിലെ നവാബുമാര്‍ എല്ലായ്‌പ്പോഴും ഇവിടുത്തെ ക്ഷേത്രങ്ങളെ ബഹുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1739 ല്‍ ഷുജ ഉദ് ദൗള നവാബായിരുന്ന കാലത്താണ് ഹനുമാന്‍ ഗഡി ക്ഷേത്രത്തിനായി ഭൂമി നല്‍കിയത്. 1775 മുതല്‍ 1793 വരെയുള്ള കാലഘട്ടത്തില്‍ ആസിഫ് ഉദ് ദൗള നവാബായിരിക്കെ ക്ഷേത്രനിര്‍മാണത്തിനായി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി ചൂണ്ടിക്കാണിക്കുന്നുണ്ട്.

അയോധ്യയില്‍ സരയൂ നദീ തീരത്താണ് 100 മീറ്റര്‍ ഉരമുള്ള ശ്രീരാമന്റെ പ്രതിമ നിര്‍മിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചത്. അയോധ്യയിലെ വിവാദ ഭൂമി സുന്നി വഖഫ് ബോര്‍ഡിന്റേതല്ല തങ്ങളുടേതാണെന്നാണ് ഷിയ വഖഫ് ബോര്‍ഡിന്റെ നിലപാട്. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top