Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

പ്രസിഡന്റ് ട്രം‌പിനോടൊപ്പം വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിക്കാന്‍ വൈറ്റ് ഹൗസിലെ ഇന്ത്യക്കാരായ ഉന്നത ഉദ്യോഗസ്ഥരും

October 18, 2017

trump diwaliവാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു. ട്രംപിന്റെ ഓഫീസിലെ ഇന്ത്യക്കാരായ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തില്‍ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി.

trump diwali1ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.

ദീപാവലിയുടെ ഭാഗമായി ന്യൂജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ദീപാവലിയുടെ ഭാഗമായി വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബുഷ് നേരിട്ട് പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഒബാമയുടെ കാലം മുതല്‍ പ്രസിഡന്റും ആഘോഷത്തില്‍ പങ്കെടുക്കുന്ന പതിവ് ആരംഭിച്ചു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top