Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

യാത്രാ നിരോധന ബില്ലിന് വീണ്ടും തിരിച്ചടി; ട്രം‌പിന്റെ മൂന്നാമത്തെ ഉത്തരവും കോടതി സ്റ്റേ ചെയ്തു

October 18, 2017

travel

Judge Derrick Watson

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ യാത്രാനിരോധ ഉത്തരവിനും കോടതിയുടെ സ്റ്റേ. ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ ഏതാനും മണിക്കൂര്‍ അവശേഷിക്കവെയാണ് ഫെഡറല്‍ കോടതിയുടെ ഉത്തരവ്. പൗരത്വം നോക്കി ആരെയും വിലക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

യാത്രാ നിരോധവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടീവ് ഓഡറുകളിലാണ് പ്രസിഡന്റ് ട്രംപ് ഒപ്പിട്ടത്. ആദ്യത്തെ രണ്ട് എക്‌സിക്യൂട്ടീവുകളും ഫെഡറല്‍ കോടതി സ്റ്റേ ചെയ്തതിനാല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്നാമത്തെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ എട്ട് രാജ്യങ്ങളിലെ പൗരന്മാരെ ആജീവനാന്തം വിലക്കിക്കൊണ്ടുള്ള ഉത്തരവായിരുന്നു. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ചാഡ്, ഉത്തര കൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളായിരുന്നു അത്.

പൗരത്വത്തിന്റെ പേരില്‍ വിവേചനം അനുവദിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ജഡ്ജിയായ ഡെറിക് കെ.വാട്‌സണിന്റെ സുപ്രധാനമായ വിധി. ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നയതന്ത്ര അസ്വാരസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കേര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വത്തിന് എതിരാണ് കോടതി വിധിയെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. സ്റ്റേക്കെതിരെ ഉന്നത കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.

People marching in the "

People marching in the “

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “യാത്രാ നിരോധന ബില്ലിന് വീണ്ടും തിരിച്ചടി; ട്രം‌പിന്റെ മൂന്നാമത്തെ ഉത്തരവും കോടതി സ്റ്റേ ചെയ്തു”

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top