Flash News
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു; പ്രതികളിലൊരാള്‍ മുസ്ലിം ലീഗ് എം‌എല്‍‌എയുടെ സഹായി   ****    ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ഇരയാകട്ടേ; ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തരാമോ?; കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ കത്ത് പിണറായി വിജയന്   ****    ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ തലോടല്‍ നല്‍കുന്ന ഡോക്ടര്‍ ദമ്പതികള്‍   ****    സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം: റോഷിന്‍ മാമ്മന്‍ പ്രസിഡന്റ്   ****    റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു   ****   

സര്‍ സെയ്ദ് രണ്ടാമത് ശതവാര്‍ഷികാഘോഷം ഹൂസ്റ്റണില്‍ ഒക്ടോബര്‍ 21ന്

October 18, 2017 , പി.പി. ചെറിയാന്‍

getPhoto (1)ഹൂസ്റ്റണ്‍: അലിഗഢ് മുസ്ലിം സര്‍വകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന സര്‍ സെയ്ദ് അഹമ്മദ് ഖാന്റെ 200–ാമത് ജന്മദിനം ഒക്ടോബര്‍ 21ന് ഹൂസ്റ്റണില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഢ് മുസ്!ലിം യൂണിവേഴ്‌സിറ്റി പൂര്‍‌വ്വ വിദ്യാര്‍ഥി സംഘടനയായ ഹൂസ്റ്റണ്‍ അലുംനൈയുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ ഹൈവേയിലുള്ള മഹാരാജ റസ്റ്റോറന്റില്‍ ഒക്ടോബര്‍ 21 ന് വൈകിട്ട് ഏഴിനാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക.

ഹൂസ്റ്റണ്‍ യൂണിവേഴ്‌സിറ്റി ബിസിനസ് കോളജ് ഡീനും പ്രഫസറുമായ ഡോ. ലത രാം‌ചന്ദാണ് മുഖ്യാതിഥി. പ്രമുഖ സാമൂഹ്യ സാംസ്കാരിക മനുഷ്യാവകാശ പ്രവര്‍ത്തകനായ മൂസ ഡക്രിയും ചടങ്ങില്‍ സംസാരിക്കും.

അലിഗ് ആര്‍ട്ടിസ്റ്റ് ഡോ. നൗഷ അസ്‌റാര്‍, ഡോ. ഫിറോസ് ഖാന്‍, നസ്രീം ജഫ്രി, ഇര്‍ഫാന്‍ ചൗധരി എന്നിവരുടെ സംഗീത കലാപരിപാടികളും ഡിന്നറും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ മുഴുവന്‍ പൂര്‍‌വ്വ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് amualumnihouston@gmail.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top