Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

October 18, 2017 , ജീമോന്‍ റാന്നി

ICEHഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ പൊതുയോഗം സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചുകൂടി 2017–18 ലേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് കൂടിയ പൊതുയോഗത്തില്‍ പ്രസിഡന്റ് വെരി. റവ. സക്കറിയ പുന്നൂസ് കോറെപിസ്‌ക്കോപ്പാ അധ്യക്ഷത വഹിച്ചു.

പുതിയ വര്‍ഷത്തെ ഭാരവാഹികള്‍: രക്ഷാധികാരി – വെരി. റവ.ഫാ പുന്നൂസ് കോറെപിസ്‌ക്കോപ്പ, പ്രസിഡന്റ് – റവ. ഫിലിപ്പ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് – റവ. ഫാ. രാജേഷ് കെ ജോണ്‍, സെക്രട്ടറി – ടോം വിരിപ്പന്‍, ട്രഷറര്‍ – റജി ജോര്‍ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ – ഡോ. അന്നാ കെ ഫിലിപ്പ്, സ്‌പോര്‍ട്‌സ് കണ്‍‌വീനര്‍ – റവ ഫാ ഏബ്രഹാം സക്കറിയ, പബ്ലിക്ക് റിലേഷന്‍സ് ഓഫിസര്‍ – റവ. കെ.ബി. കുരിവിള, വോളന്റിയര്‍ ക്യാപ്റ്റന്‍ – അനൂപ് ചെറുകാട്ടൂര്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ – റവ. ഏബ്രഹാം വര്‍ഗീസ്, ഓഡിറ്റര്‍ – രാജന്‍ തോമസ്.

ഡിസംബര്‍ 25 ന് നടത്തുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തെപ്പറ്റിയും ഭാവി പരിപാടികളെപ്പറ്റിയും തുടര്‍ന്ന് നടത്തപ്പെടുന്ന കമ്മിറ്റികളില്‍ ആലോചിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

New Office bearers 2017-18_jpg

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top