Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ട്രം‌പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹില്ലരി ക്ലിന്റണ്‍; ഉത്തര കൊറിയയെ ലക്ഷ്യമിട്ട് ട്രം‌പ് നടത്തുന്ന ട്വിറ്റര്‍ അധിക്ഷേപങ്ങള്‍ ഗുണം ചെയ്യുന്നത് കിം ജോംഗ് ഉന്നിനാണെന്ന്

October 18, 2017 , .

A combination photo shows U.S. Democratic presidential candidate Hillary Clinton (L) and Republican U.S. presidential candidate Donald Trump (R) in Los Angeles, California on May 5, 2016 and in Eugene, Oregon, U.S. on May 6, 2016 respectively.  REUTERS/Lucy Nicholson (L) and Jim Urquhart/File Photos

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഹിലരി ക്ലിന്റന്‍. ഉത്തരകൊറിയന്‍ വിഷയത്തിലാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ വിമര്‍ശനം. അപകടകരവും ദീര്‍ഘവീക്ഷണവുമില്ലാത്ത ട്രംപിന്റെ ട്വിറ്റര്‍ അധിക്ഷേപങ്ങള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനാണ് ഗുണമാകുന്നതെന്ന് ഹിലരി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ്- ഉത്തരകൊറിയ വാക്‌പോരാട്ടം ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ഹിലരിയുടെ പ്രതികരണം. കിമ്മിനെ ‘റോക്കറ്റ് മാന്‍’ എന്നു വിളിച്ച് ട്രംപ് ആക്ഷേപിച്ചപ്പോള്‍ ‘പ്രായാധിക്യം കാരണം ബുദ്ധിമാന്ദ്യം സംഭവിച്ചവന്‍’ എന്നായിരുന്നു കിമ്മിന്റെ മറുപടി.

ആറാമത്തെ ആണവ പരീക്ഷണവും യുഎസ് വരെ എത്താന്‍ തക്ക ശേഷിയുള്ള മിസൈലുകളുടെ വിക്ഷേപണവും ഇതിനോടകം ഉത്തരകൊറിയ നടത്തിക്കഴിഞ്ഞു. അമേരിക്കയുടെ വിശ്വാസ്യത സംബന്ധിച്ച് പല സഖ്യരാജ്യങ്ങളും ഉത്കണ്ഠാകുലരാണ്. സംഘര്‍ഷ സാധ്യതയ്ക്കുള്ള നീക്കങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിലരി പറഞ്ഞു.

ഒരേയൊരു കാര്യം മാത്രമേ ഉത്തരകൊറിയയ്‌ക്കെതിരെ ഫലപ്രദമാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തെപ്പറ്റിയുള്ള ആ പരോക്ഷ പരാമര്‍ശവും ആശങ്കകളേറ്റുന്നതായിരുന്നു. അത്തരം ‘യുദ്ധ’ ഭീഷണികള്‍ അപകടകരവും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്നും ഹിലരി പറഞ്ഞു. യുഎസിന്റെ തലവനില്‍ നിന്ന് ഇത്തരമൊരു ‘വ്യക്തിപരമായ പ്രത്യേക ശ്രദ്ധ’ ലഭിക്കുന്നത് കിമ്മിനെയും ത്രില്ലടിപ്പിക്കുന്നുണ്ടാകും. ഉത്തര കൊറിയന്‍ വിഷയത്തിനു നയതന്ത്രതലത്തില്‍ പരിഹാരം കാണേണ്ട വിദഗ്ധരുടെ സര്‍ക്കാര്‍ യുഎസിനു നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഷ്യന്‍ വിഷയങ്ങളില്‍ മികച്ച ഇടപെടല്‍ നടത്താനാകുന്ന മുതിര്‍ന്ന അംഗങ്ങള്‍ കുറവാണെന്നും ഹിലരി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top