Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

എസെന്‍ഷ്യ ’17: ആന്തിയൂര്‍കുന്ന് എ.എം.എല്‍.പി സ്കൂള്‍ ഇനി ഹൈടെക്

October 18, 2017 , അര്‍ഷാദ്

IMG-20171018-WA0047പുളിക്കല്‍: ആന്തിയൂര്‍കുന്ന് എ.എം.എല്‍.പി സ്കൂളില്‍ ഒരുക്കിയ വിവിധങ്ങളായ ആറ് പദ്ധതികളുടെ ഉദ്ഘാടനം എസെന്‍ഷ്യ ’17 ടി.വി. ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു. ഈ ഐ.ടി യുഗത്തില്‍ ഇത്തരം പദ്ധതികള്‍ ഏറെ പ്രയോജനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗണിതമയത്തില്‍ ആവേശഭരിതരായി, വായനയിലൂടെ ഭാഷയെ പരിപോഷിപ്പിച്ച്, ഐ ടി യു ടെ മേമ്പൊടി വിതറി, കായിക ബലത്തില്‍ മനഃസാന്നിധ്യം നേടിയെടുത്ത്, മഴവെള്ളത്തില്‍ നീന്തിത്തുടിച്ച് ഇംഗ്ലീഷ് ഭാഷയുടെ മേന്മ ഉൾപ്പെടുത്തിയുള്ള പദ്ധതിയടക്കം, എസെന്‍ഷ്യ ’17 ഒരു നാടിന്റെ നന്മയായാണെന്ന് അദ്ദേഹം പറഞ്ഞു.

IMG-20171018-WA0044പ്രീ പ്രൈമറി മുതല്‍ നാലാം തരം വരെയുള്ള കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനത്തിനായി സജ്ജീകരിച്ച സ്വിമ്മിംഗ് പൂള്‍, ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദ് കുട്ടികള്‍ക്ക് സമര്‍പ്പിച്ചു.

രണ്ടായിരത്തോളം പുസ്തകങ്ങളടങ്ങിയ എം കെ നാലകത്ത് മാസ്റ്റര്‍ സ്മാരക ലൈബ്രറി വി.എം. കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍. നാസര്‍ (ഗണിത ലാബ്, കൊണ്ടോട്ടി), സി.ഐ മുഹമ്മദ് ഹനീഫ (മാര്‍ഷ്യല്‍ ആര്‍ട്സ്, കൊണ്ടോട്ടി), എ.ഇ.ഒ. ആഷിഷ് (ഇംഗ്ലീഷ് അക്കാഡമി), കെ. മുഹമ്മദ് (ബി.പി.ഒ), വി.എം. കുട്ടി (ലൈബ്രറി), എന്നിവര്‍ വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചു. മുന്‍ പ്രധാനധ്യാപകരും മത-രാഷ്ട്രീയ ക്ലബ് ഭാരവാഹികളും പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ്, വാര്‍ഡ് മെമ്പര്‍മാരായ സുബെദ, കുഞ്ഞാത്തന്‍ എന്നിവര്‍ ആശംസകൾ നേര്‍ന്നു. കെ. സാബിറ (ഹെഡ്മിസ്ട്രസ്) അധ്യക്ഷത വഹിച്ചു.

മാസ്റ്റര്‍ അമല്‍ ഇഖ്ബാല്‍, ആതിര, ബഷീര്‍ പാറമ്മല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top