Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

വിട വാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ സം‌വിധായകന്‍

October 24, 2017

IV Sasi 3സംവിധാനം ചെയ്ത 150ഓളം ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റാക്കാന്‍ കഴിഞ്ഞതാണ് ഐ.വി.ശശിയെന്ന സംവിധായകന്റെ വിജയം. കൊമേഴ്‌സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഐ.വി.ശശി. അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി. അങ്ങാടി, മീന്‍, കരിമ്പന എന്നിവ അതില്‍ ചിലത് മാത്രം.

ഐ.വി.ശശിയുടെ സിനിമകളിലൂടെയായിരുന്നുമോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. തൃഷ്ണ, ഇന്‍സപെക്ടര്‍ ബല്‍റാം, മൃഗയ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ ഭാഗ്യ സംവിധാകനായി ഐ.വി.ശശി. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്ന ദേവാസുരത്തിന്റെ സംവിധായകന്‍ ശശിയായിരുന്നു. വര്‍ണപ്പകിട്ട്, അനുരാഗി തുടങ്ങിയവ ലാലിനെ നായകനാക്കി ഐവി ശശി ഒരുക്കിയ ചിത്രങ്ങളായിരുന്നു.

south_star_20130506ഷൂട്ടിങ് സെറ്റുകളിലെത്തുന്ന ജനക്കൂട്ടത്തെ ഏറ്റവും നന്നായി ഉപയോഗിച്ചിരുന്നത് ഐവി ശശി ചിത്രങ്ങളായിരുന്നു. ജനക്കൂട്ടത്തെ വച്ച് ഷൂട്ട് ചെയ്യാന്‍ ഒരു പ്രത്യേക കഴിവ് ശശിക്കുണ്ടായിരുന്നു. ദേവാസുരത്തിലെ ക്ലൈമാക്‌സ് രംഗം, ഈ നാട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചില ഉദാഹരണങ്ങളാണ്. കുടുംബ ബന്ധങ്ങളുടെ തീവ്രത പകര്‍ത്തിയ ചിത്രങ്ങളും ഐ.വി.ശശിയുടെ സംവിധാന മികവില്‍ പുറത്തുവന്നു. അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയേ, അഭയം തുടങ്ങിയ ചിത്രങ്ങളാണ് അതിന് തെളിവ്. കുടുംബബന്ധങ്ങളുടെ തീവ്രത പകര്‍ത്തിയ ചിത്രങ്ങളും ശശിയുടെ സംവിധാന മികവില്‍ പുറത്തുവന്നു.

മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. മലയാളത്തില്‍ ആദ്യമായി എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (അഡല്‍സ് ഒണ്‍ലി) ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകള്‍. തമിഴില്‍ എട്ടോളം ചിത്രങ്ങളും ഹിന്ദിയില്‍ നാല് ചിത്രങ്ങളും ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്.

devasuram

ദേവാസുരം ലൊക്കേഷനില്‍ നടന്‍മാര്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം ഐ.വി.ശശി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top