Flash News

അവര്‍ വിവാഹിതരാകുന്നു; വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും ഡിസംബറില്‍ വിവാഹിതരാകുമെന്ന്

October 25, 2017

kohli-anu1ഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരമായ അനുഷ്‌ക ശര്‍മ്മയും ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്ത നേരത്തെ ചില മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുഷ്‌ക്ക വിവാഹവാര്‍ത്ത നിഷേധിച്ചത്.

തനിക്ക് കുറച്ചുകാലത്തേക്ക് വിശ്രമം വേണമെന്ന് കൊഹ്‌ലി ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനുഷ്‌ക്കയുമായുള്ള വിവാഹം ഡിസംബറിലുണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. വ്യക്തിപരമായ കാരണങ്ങളെ കാട്ടിയാണ് കൊഹ്‌ലി അവധിക്കായി ബിസിസിഐയെ സമീപിച്ചത് എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍, ശ്രീലങ്കയുമായി നവംബറില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ കൊഹ്‌ലിയെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതു കഴിഞ്ഞുള്ള പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് കൊഹ്‌ലിക്ക് അവധി നല്‍കിയേക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏറെ കാലമായി അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇരുവരും ഒരുമിച്ചുള്ള ഷോപ്പിങ്ങിന്റെയും അവധിക്കാലം ആഘോഷിക്കുന്നതിന്റേയും നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വിവാഹം പ്രമേയമാക്കി ഇരുവരും അടുത്തിടെ അഭിനയിച്ച ഒരു പരസ്യവും വലിയ ചര്‍ച്ചാവിഷയമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top