Flash News

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യുവജനോത്സവം നവംബര്‍ 11 ന്

October 25, 2017 , നിബു വെള്ളവന്താനം

FOMAA Sunshine2ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലുടനീളം 69 അംഗ സംഘടനകളുമായി പടര്‍ന്നു കിടക്കുന്ന അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ ഫോമയ്ക്ക് (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) എക്കാലവും കരുത്ത് പകരുന്ന ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ യുവജനോത്സവം നവംബര്‍ 11 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ റ്റാമ്പ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്ക ദേവാലയങ്കണത്തില്‍ നടത്തപ്പെടും.

റീജിയന്‍ യുവജനോത്സവത്തിന്റെ ഭാരവാഹികളായ ഡോ. ജഗതി നായര്‍, ബിനു മമ്പള്ളി, ജോമോന്‍ കളപ്പുരയ്ക്കല്‍, ഷീലാ ജോസ്, ജോസ് മോന്‍ തത്തംകുളം, മാത്യു വര്‍ഗീസ്, ബിജു തോണിക്കടവില്‍, സേവി മാത്യു, സാജന്‍ കുര്യന്‍, ബാബു ദേവസ്യ, അന്ജന ഉണ്ണിക്കൃഷ്ണന്‍, ജുനാ തോമസ്, ബിഷിന്‍ ജോസഫ്, ഏബല്‍ റോബിര്‍സ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

വ്യക്തിഗത സംഗീത മത്സരങ്ങള്‍, ഡാന്‍സ്, ചിത്ര രചന, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്ക്, പദ്യപാരായണം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്ങ് തുടങ്ങി വിവിധ പ്രായപരിധിയിലുള്ളവര്‍ക്ക് മത്സരിക്കാവുന്ന വ്യത്യസ്ത മത്സരങ്ങളാണ് പങ്കെടുക്കുന്നവര്‍ക്കായി സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് സോങ്ങ് (നോണ്‍ ക്ലാസ്സിക്കല്‍), ഗ്രൂപ്പ് ഡാന്‍സ് (ക്ലാസ്സിക്കല്‍), ഗ്രൂപ്പ് ഡാന്‍സ് (നോണ്‍ ക്ലാസ്സിക്കല്‍), തിരുവാതിര, ഒപ്പന, മാര്‍ഗ്ഗം കളി എന്നിയാണ്ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതത് മേഖലകളില്‍ പ്രാവിണ്യം നേടിയിട്ടുള്ള ജഡ്ജസ് മത്സരങ്ങളുടെ വിധി പ്രഖ്യാപനം നിര്‍വ്വഹിക്കും. യൂത്ത് ഫെസ്റ്റിവല്‍ കമ്മറ്റി ഭാരവാഹികളായ അനന്യ ലാസര്‍, ദിയ കാമ്പിയില്‍, ജോസ്‌മോന്‍ കരീടന്‍, ബിജി ജിനോ, സെലിന്‍ സണ്ണി, നോയല്‍ മാത്യു, ജിനോ വര്‍ഗീസ്, ലക്ഷ്മി രാജേശ്വരി, റിനു ജോണി, റോഷ്‌നി ബിനോയി, സാം പാറതുണ്ടിയില്‍, സന്ജു ആനന്ദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിക്കും.

ഫ്‌ളോറിഡയിലെ വിവിധ അംഗ സംഘടനകളുടെ പ്രസിഡന്റുമാരായ ജോസ് തോമസ്, സാജന്‍ മാത്യൂ , സുരേഷ് നായര്‍, ജിജോ ജോസ്, ലിജു ആന്റണി, വിജന്‍ നായര്‍, ബാബു ചൂരക്കുളം, സോണി തോമസ്, ജിതേഷ് പള്ളിക്കര തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ അസോസിയേഷനുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

അവസാനഘട്ട രജിസ്‌ട്രേഷനു വേണ്ടി കുട്ടികളും മുതിര്‍ന്നവരും വളരെ വേഗത്തില്‍ രജിസ്‌ട്രേഷന്‍ പ്രോസസ്സ് വെബ് സൈറ്റിലൂടെയോ (www.fomaa.net)ഫോണിലൂടെയോ ഒക്ടോബര്‍ 31 ന് മുമ്പായി ബദ്ധപ്പെടണം. വ്യക്തിഗത രജിസ്‌ട്രേഷന് പത്ത് ഡോളറും, ഗ്രൂപ്പ് രജിസ്‌ട്രേഷന് 50 ഡോളറുമാണ് ഫീസ്.

സമ്മേളനത്തിനോടനുബന്ധിച്ച് ‘സ്മരണകള്‍ക്കായി ഒരു സ്മാരകം ‘ എന്ന പേരില്‍ മനോഹരമായ സുവനീര്‍ ചീഫ് എഡിറ്റര്‍ സജി കരിമ്പന്നൂറിന്റെ ചുമതലയില്‍ പുറത്തിറക്കും. സുവനീറിലേക്ക് ആവശ്യമായ ലേഖനങ്ങളും പരസ്യങ്ങളും നല്‍കി ഏവരും സഹകരിക്കണമെന്ന് സുവനീര്‍ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജഗതി നായര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ 561 632 8920, സജി കരിമ്പന്നൂര്‍, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ 813 263 6302, ബിനു മമ്പള്ളി, റീജണല്‍ വൈസ് പ്രസിഡന്റ് 941 580 2205, ബിജു തോണിക്കടവില്‍, റീജണല്‍ കണ്‍വീനര്‍ 561 951 0064, ജോമോന്‍ കളപ്പുരയ്ക്കല്‍, ഫോമാ ജോ. ട്രഷറാര്‍ 863 7094 434, ഷീല ജോസ്, ദേശിയ സമിതി അംഗം 954 643 4214, ജോസ്‌മോന്‍ തത്തംകുളം, ദേശിയ സമിതി അംഗം 813 787 10 53.

FOMAA Sunshine1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top