Flash News

യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി; തീവ്രവാദത്തിനെതിരെ പോരാടാന്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പമെന്ന് ടില്ലേഴ്സണ്‍

October 25, 2017

India-US_Vermതീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക നിരന്തരം പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഭീകരര്‍ക്ക് പാകിസ്താന്‍ സുരക്ഷിത താവളമൊരുക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോടെ അമേരിക്ക-പാക് ബന്ധത്തില്‍ വിള്ളല്‍ വന്നിട്ടുണ്ടെന്ന് യുഎസ് സെക്രട്ടറി സൂചിപ്പിച്ചു. മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യമെന്ന് നിലയ്ക്ക് അമേരിക്ക-അഫ്ഗാന്‍ ബന്ധത്തിലും ഇന്ത്യയ്ക്കാണ് നിര്‍ണായക ചുമതല വഹിക്കാനാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാജ്യവും ഭീകരര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കരുതെന്ന നിലപാടാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുഷമാ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബറില്‍ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാന്‍ സംയുക്ത ചര്‍ച്ച നടത്തുമെന്നും സുഷമ വ്യക്തമാക്കി.

ഭീകരവാദത്തിനെതിരെയുള്ള നടപടികള്‍ പാകിസ്താന്‍ ശക്തമാക്കിയാല്‍ മാത്രമേ ട്രംപിന്റെ തീവ്രവാദ വിരുദ്ധ നിലപാടുകള്‍ ഫലപ്രദമാവുകയുള്ളൂ. ഒരു രാജ്യവും ഭീകരര്‍ക്കുള്ള സുരക്ഷിത താവളമാവരുത്, ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ ഡല്‍ഹിയിലെത്തിയത്. ഇന്ത്യ-യുഎസ് സാമ്പത്തിക, നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ മൂന്ന് ദിവസത്തിനിടയിലെ സന്ദര്‍ശനത്തിനിടെ ഉണ്ടാവുമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top