Flash News

എല്ലാവര്‍ക്കും നന്ദി: വിജയ്

October 25, 2017

vijay-jose (1)മെര്‍സല്‍ വിവാദത്തില്‍ പരസ്യപ്രതികരണവുമായി നടന്‍ വിജയ്. ചിത്രം സൂപ്പര്‍ഹിറ്റാക്കിയ ആരാധകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്ന് വിജയ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പച്ചപ്പോഴും അതിനെ പിന്തുണച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി. ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്ത കത്തിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം.

മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം.

വിജയ്‌യുടെ വാക്കുകള്‍

ദീപാവലിക്ക് റിലീസായ മെര്‍സല്‍ പ്രേക്ഷകരുടെ അഭിന്ദനങ്ങളും ആശംസകളുമായി സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇതിനിടയ്ക്ക് ചിത്രത്തെ എതിര്‍ത്ത് കുറച്ചുപേര്‍ രംഗത്തെത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ എന്റെ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍, അഭിനേതാക്കള്‍, സംവിധായകര്‍, നടികര്‍ സംഘം, ദേശീയ രാഷ്ട്രീയ നേതാക്കള്‍, സംസ്ഥാന നേതാക്കള്‍, മാധ്യമങ്ങള്‍, ആരാധകര്‍, പൊതുജനങ്ങള്‍ എല്ലാവരും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തി.

സിനിമയെ പിന്തുണച്ച് മികച്ച വിജയത്തിലേക്ക് നയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

നന്ദിപൂര്‍വ്വം,

നിങ്ങളുടെ വിജയ്

മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന കാരണത്താല്‍ ബിജെപി വാളെടുത്ത വിജയ് ചിത്രം മെര്‍സല്‍ 200 കോടി ക്ലബിലേക്ക് കടക്കുകയാണ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപിയുടെ തിട്ടൂരം ചിത്രത്തിന് ലഭിച്ച രണ്ടാം ജന്‍മമായിരുന്നു. തുടക്കത്തിലെ നെഗറ്റീവ് പ്രതികരണങ്ങളെ അതിജീവിച്ച് ചിത്രം സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാകുകയാണ്.

ഇതുവരെയുള്ള പ്രകടനം അപേക്ഷിച്ച് രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് അതൊരു റെക്കോര്‍ഡാവും. ഈ മാസം 17 ന് ദീപാവലിക്ക് റിലീസായ ചിത്രം ഇതു വരെ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് 170 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പോക്കു പോയാല്‍ രണ്ടാം വാരത്തില്‍ തന്നെ മെര്‍സല്‍ 200 കോടി ക്ലബില്‍ ഇടം നേടും.

മെര്‍സലിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും പ്രമുഖരും രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അഭിമാനത്തോടെ അവതരിപ്പിച്ച ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) എതിരായി സിനിമയിലുള്ള പരാമര്‍ശങ്ങളാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണു ആറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനു ശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്. സിംഗപ്പുരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ ചൊടിപ്പിച്ചത്. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങള്‍ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top