Flash News

ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ഥന ഹൂസ്റ്റണില്‍ നടന്നു

October 25, 2017 , ജോണ്‍സണ്‍ പുഞ്ചക്കോണം

gregorios banner1കാലം ചെയ്ത മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുസ്മരണ പ്രാര്‍ഥന ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടന്നു. പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാനസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം, എന്നിവര്‍ നേതൃത്വം നല്‍കി. ഹൂസ്റ്റണ്‍ ഏരിയയിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും വിശ്വാസികളും സംബന്ധിച്ചു.

മലബാര്‍ ഭദ്രാസനാധിപനും ഓര്‍ത്തോഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ വേര്‍പാടില്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത, ഡോ.സഖറിയാസ് മാര്‍ അപ്രേം, എം ജി ഒ സി എസ് എം മുന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ തോമസ് എന്നിവര്‍ അനുശോചനം അറിയിച്ചു.

മികച്ച സംഘാടകന്‍, വിട്ടുവീഴ്ചയില്ലാത്ത ജീവിത വിശുദ്ധി, ദൈവസ്നേഹം പാവപ്പെട്ടവരിലേക്ക് പകരുവാന്‍ പരിശ്രമിച്ചുകൊണ്ടു ദൈവത്തിന്റെ കരങ്ങളും നിസ്സഹായരുടെ സ്നേഹിതനുമായി മാറുവാന്‍ ജീവിതം ഉഴിഞ്ഞുവച്ച ഡോ. സഖറിയാ മാര്‍ തെയോഫിലോസ്‌. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥി പ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും എം ജി ഒ സി എസ് എം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ഫാ. ജോണ്‍ തോമസ് അനുസ്മരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top