Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ കിക്ക്ഓഫ് വന്‍ വിജയം

October 26, 2017 , ജോയിച്ചന്‍ പുതുക്കുളം

fomaa_pic1ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ കിക്ക്ഓഫും കേരളാ ഡേ ആഘോഷവും വന്‍ വിജയമായി. ഒക്‌ടോബര്‍ 22-നു വൈകുന്നേരം 4 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന വിപുലമായ മീറ്റിംഗില്‍ റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ സ്വാഗതം ആശംസിച്ചു. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ആമുഖ പ്രസംഗം നടത്തി. ഫോമ പ്രസിഡന്റും, ഫോമ ദേശീയ നേതാക്കളും, വിശിഷ്ടാതിഥികളും ചേര്‍ന്നു നിലവിളക്ക് തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

പ്രമുഖ സാഹിത്യ നായകന്‍ ജെ. മാത്യൂസ് കേരളാ സന്ദേശം നല്‍കി. ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം, ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോയിന്റ് ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ പ്രസിഡന്റും, ഫോമ കംപ്ലയിന്റ്‌സ് കൗണ്‍സില്‍ ചെയമാനുമായ രാജു എം. വര്‍ഗീസ്, ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ഡെലവെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അബിതാ ജോസ്, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, കേരള സമാജം ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സിറിയക് കുര്യന്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി ജയിംസ് ജോര്‍ജ്, കലാ അസോസിയേഷനെ പ്രതിനിധീകരിച്ച് ഫോമ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. മുന്‍ ഫോമ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് 2018 -20 വര്‍ഷത്തേക്ക് ഫോമ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചവരെ സദസിന് പരിചയപ്പെടുത്തി. റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് ജോണ്‍ 2018 ഷിക്കാഗോ കണ്‍വന്‍ഷന്‍ കിക്ക്ഓഫിന് നേതൃത്വം നല്‍കി.

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷനുകള്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ് എന്നിവര്‍ മറ്റു ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു. ആവേശകരമായ താത്പര്യമാണ് കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അംഗങ്ങള്‍ കാണിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു. റീജണല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍ കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്നു നയന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടത്തപ്പെട്ടു. പൊതുസമ്മേളനത്തിന്റെ എം.സിമാരായി സന്തോഷ് ഏബ്രഹാമും, രേഖാ ഫിലിപ്പും, കള്‍ച്ചറല്‍ പ്രോഗ്രാം എം.സിമാരായി സ്‌നേഹ റെജിയും, റ്റിബിന്‍ കരുമത്തിയും പ്രവര്‍ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു സ്കറിയ (റീജണല്‍ വൈസ് പ്രസിഡന്റ്) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 9829, ബോബി തോമസ് (ട്രഷറര്‍) 862 812 0606.

fomaa_pic2 fomaa_pic3 fomaa_pic4 fomaa_pic5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top