Flash News

“അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ”…. ധോണിയുടെ മകള്‍ സിവ പാടിയ മലയാളം പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പാട്ട് പഠിപ്പിച്ചത് ആയ ആണെന്ന്

October 26, 2017

siva-dhoni-iമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ മകള്‍ പാടിയ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്ന മലയാളം പാട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ധോണിയുടെ മകള്‍ ഈ പാട്ട് സ്ഫുടതയോടെ പാടുന്നത് കേട്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. ധോണിയുടെ മകളാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെയില്‍ സിവ ധോണിയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്താണെന്നും വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ശ്രീശാന്തല്ല സിവയെ പാട്ടുപഠിപ്പിച്ചത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീശാന്തിന് ഈ പാട്ട് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ധോണിയുടെ മലയാളിയായ മനസാക്ഷി സൂക്ഷിപ്പുകാരനാണ് എംഎ സതീഷ്. സതീഷിന്റെ ധോണിയുടെ വീട്ടിലെത്തിച്ച മലയാളിയായ ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്. പാട്ടു പാടുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ് സ്വന്തം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികള്‍ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചര്‍ച്ചയായി മാറി.

തുടക്കകാലത്ത് ധോണിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീശാന്ത്. ഈ സാഹചര്യത്തിലാണ് ധോണിയെ പാട്ടുമായി ബന്ധപ്പെടുത്തി ചര്‍ച്ചകളെത്തിയത്. എന്നാല്‍ ശ്രീശാന്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. ശ്രീശാന്തും ധോണിയും സുഹൃത്തുക്കളാണെങ്കിലും അതിന് അപ്പുറത്തേക്ക് മലയാളി ബന്ധം ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനുണ്ട്.

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി താരമായ എംഎ സതീഷാണ് ധോണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. ഇന്ത്യന്‍ സിമന്റസിലെ വൈസ് പ്രസിഡന്റായ സതീഷ് ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസന്റെ അടുപ്പക്കാരനുമാണ്. ഇന്ത്യന്‍ ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായും സതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ബന്ധമാണ് ആയയെ ധോണിയുടെ വീട്ടിലെത്തിച്ചതെന്നാണ് സൂചന.

nsiohfdഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരുന്നു ധോണി. ഇതോടെയാണ് ധോണിയും ഇന്ത്യാ സിമന്റ്‌സും തമ്മിലെ ബന്ധം തുടങ്ങുന്നത്. സതീഷും ധോണിയുമായി അടുത്തതും ചെന്നൈ ടീമില്‍ വച്ചാണ്. പതിയെ ഇന്ത്യന്‍ ക്യാപ്റ്റന്റെ അടുത്ത സുഹൃത്തായി സതീഷ് മാറി. ബിസിനസ് ബന്ധങ്ങള്‍ പോലും ധോണിയും സതീഷും തമ്മിലുണ്ട്. ഇവരുടെ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളാണ്.

ഈ ബന്ധമാണ് ധോണിയുടെ മകളെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനുമായി അടുപ്പിച്ചത്. മലയാളത്തിലെ ഈ ഹിറ്റ് സോങ് ധോണിയുടെ വീട്ടിലെ പ്രിയ പാട്ടാക്കിയതും സതീഷാണ്. തൃശൂര്‍ ജില്ലയിലൂടെ ക്രിക്കറ്റിലെത്തിയ സതീഷ് നിലവില്‍ ചെന്നൈയിലാണ് സ്ഥിര താമസം. ചെന്നൈ സൂപ്പര്‍ കിങ്‌സ് അപ്രസക്തമായപ്പോഴും ധോണിയും സതീഷും തമ്മിലെ സൗഹൃദം മങ്ങലേല്‍ക്കാതെ തുടര്‍ന്നു.

ശ്രീനിവാസന്‍ ബിസിസിഐയെ നയിക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക്‌സ് മാനേജരായിരുന്നു ഈ മലയാളി. ഇന്ത്യാ സിമന്റുമായി ബന്ധമുള്ളവരെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ ഈ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ശ്രീനിവാസന്റെ ഭരണകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനികളില്‍ ഒരാളായിരുന്നു സതീഷ്.

2011മുതല്‍ നാല് കൊല്ലം ഇന്ത്യന്‍ ടീമിനൊപ്പം ഈ മലയാളിയും സ്ഥിരമായി യാത്ര ചെയ്തു. ഇതിനിടെയിലാണ് ധോണിയും സതീഷും സുഹൃത്തുക്കളാകുന്നത്. ശ്രീനിവാസന്‍ മാറിയെങ്കിലും ഈ ബന്ധം ഉലഞ്ഞില്ല. കേരളത്തില്‍ ധോണിക്ക് ചില നിക്ഷേപങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇപ്പോള്‍ ആലുവയിലാണ് സതീഷിന്റെ കുടുംബമുള്ളത്. ധോണിയുടെ കുട്ടിക്ക് ആയയെ ഏര്‍പ്പാടാക്കിയതും സതീഷാണെന്നാണ് സൂചന.

1992ലാണ് സതീഷ് കേരളാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. രണ്ട് കൊല്ലം മാത്രമാണ് കളിച്ചത്. 14 ഫസ്റ്റ് ക്ലാസ് മത്സരം കളിച്ച സതീഷിന് രഞ്ജി ട്രോഫിയില്‍ കാര്യമായി തിളങ്ങാനായില്ല. കേരളത്തിനായി ഏകദിനത്തില്‍ നേടിയ 62 റണ്‍സാണ് ടോപ് സ്‌കോര്‍. വലതു കൈയന്‍ ബാറ്റ്‌സ്മാനായ സതീഷ് ഇപ്പോള്‍ ഇന്ത്യാ സിമന്റ്‌സിന് കീഴിലുള്ള ക്രിക്കറ്റ് ടീമുകളുടെ പ്രധാന ചുമതലക്കാരനാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top