Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു

October 27, 2017 , ജോര്‍ജ് തുമ്പയില്‍

gregorios banner1

1930168_21308247994_1053_nമലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അനുശോചിച്ചു. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെയും അല്‍മായരുടെയും പേരിലുള്ള അനുശോചനം സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്ത അറിയിച്ചു. വിവിധ എക്യുമിനിക്കല്‍ സമ്മേളനങ്ങളില്‍ സഭയെ പ്രതിനിധീകരിക്കുന്നതിനായി നിലവില്‍ യൂറോപ്പിലുള്ള സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയ്ക്കുവേണ്ടി സെക്രട്ടറി ഫാ. സുജിത് ടി തോമസ് അനുശോചന സന്ദേശം പങ്കുവെച്ചു.

സെന്റ് വ്ലാഡിഡിമിര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന വേളയില്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ്, സെന്റ് മേരീസ് വെസ്റ്റ് സെയ്‌വില്‍ ദേവാലയങ്ങളില്‍ മാര്‍ തെയോഫെലോസ് സേവനം ചെയ്തിരുന്നു. എം ജി ഒ സി എസ് എം ജനറല്‍ സെക്രട്ടറിയായിരുന്ന വേളയില്‍ എം ജി ഒ സി എസ് എം യുവജനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത പ്രധാന പങ്കുവഹിച്ചു.

എല്ലാ ഇടവക ദേവാലയങ്ങളിലും അനുസ്മരണ പ്രാര്‍ഥനകള്‍ നടക്കുന്നതാണ്. മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയെയും ദുഖിതരായ മലബാര്‍ ഭദ്രാസനാംഗങ്ങളെയും പ്രാര്‍ഥനയില്‍ സ്മരിക്കണമെന്ന് മാര്‍ നിക്കോളോവോസ് ആഹ്വാനം ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top