- Malayalam Daily News - http://www.malayalamdailynews.com -

പുനത്തില്‍ കുഞ്ഞബ്ദുള്ള: ആര്‍ക്കും പിടികൊടുക്കാത്ത സുവിശേഷങ്ങളുടെ കലവറ (ഓര്‍മ്മക്കുറിപ്പ്)

punathil banner1പുനത്തിലിനെ എനിക്ക് പരിചയപ്പെടുത്തുന്നത് സക്കറിയാ സാര്‍ എന്നു ഞാന്‍ വിളിക്കുന്ന എഴുത്തുകാരന്‍ സക്കറിയായാണ്. പിന്നീട് ഞങ്ങള്‍ പലയിടത്തും കൂടിയിട്ടുണ്ട്. എഴുപതു കടന്ന അവസരത്തിലും ഒറ്റക്കാതില്‍ കമ്മലുമിട്ട് ചുറുചറുക്കോടെ നടക്കുന്ന കുഞ്ഞാക്ക. ഒരു യുവാവിന്‍െറ പ്രസരിപ്പ് നടപ്പിലും, എടുപ്പിലും, ചിന്തയിലും, വര്‍ത്തമാനത്തിലും പ്രസരിക്കുന്ന ഒരു എഴുത്തുകാരന്‍ ഡോക്ടര്‍. എഴുത്തില്‍ മറയില്ലാത്ത അതിരുകളില്ലാത്ത ജാലകം തുറന്നുവെക്കും. കുഞ്ഞബ്ദുള്ള എന്താണെന്ന് ആര്‍ക്കും പിടികൊടുക്കാത്ത സുവിശേഷങ്ങളാണ് നാവില്‍ നിന്ന് പുറപ്പെടുന്നത്. ഹിന്ദുവോ, മുസല്‍മാനോ, കൃസ്ത്യാനിയോ! മാധവിക്കുട്ടി മതം മാറിയെങ്കില്‍ കുഞ്ഞബ്ദുള്ള മതം മാറിയില്ലെന്നു മാത്രം.

പെണ്‍കഥകളില്‍ കാമവും ദാഹവും രതിയും നര്‍മ്മത്തില്‍ വിതറി കുഞ്ഞബ്ദുള്ള കഥ പറഞ്ഞു പോകുമ്പോള്‍, കാക്കനാടനെപ്പോലെ ആധുനിക കഥാരചനയുടെ ശില്പികളില്‍ ശ്രേഷ്ന്‍ തന്നെ കുഞ്ഞബ്ദുള്ള. സ്മാരക ശിലകളിലൂടെയാണ് കുഞ്ഞബ്ദുള്ളയെ മലയാളി സാഹിത്യ സ്‌നേഹികള്‍ക്ക് സുപരിചിതനാകുന്നത്. മതത്തിനും, ജാതിക്കുമുറത്ത് മനുഷ്യ മനസ്സുകളെ കോര്‍ത്തു കെട്ടുന്ന ഒരു പ്രതിഭാസം തന്നെയായിരുന്നില്ലേ കുഞ്ഞബ്ദുള്ള. ബേപ്പൂര്‍ സുല്‍ത്താന്‍ ബഷീറിനൊപ്പം നില്‍ക്കാന്‍ കഴിയുമായിരുന്ന കുഞ്ഞബ്ദുള്ള അത്രതന്നെ പ്രശസ്തിയിലേക്ക് എത്തിയില്ലെങ്കില്‍ തന്നെ കുഞ്ഞബ്ദുള്ള മലമുകളില്‍ നിന്നിറങ്ങി വന്ന വലിയ അബ്ദുള്ള തന്നെ. മരുന്നും, മന്ത്രങ്ങളും, രോഗങ്ങളും, രോഗികളും കൂട്ടികുഴഞ്ഞ ഒരു അത്ഭുത ലോകത്തുനിന്നിറങ്ങി മലയാള സാഹിത്യത്തിന്‍െറ ചുഴികളിലേക്കിറങ്ങി വന്ന കുഞ്ഞബ്ദുള്ളക്ക്, കുഞ്ഞബ്ദുള്ളയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു!

[1] [2] [3] [4] [5]