Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

ഡാളസ് കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലിയും കേരളപ്പിറവിയും ആഘോഷിക്കുന്നു

November 4, 2017 , പി.പി. ചെറിയാന്‍

Keralapiravi2017_Flyer2_1

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കേരളപ്പിറവിയും നവംബര്‍ 5 ന് വൈകിട്ട് 6.30 മുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡാളസില്‍ സംഘടിപ്പിക്കുന്നു.

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) കെ എന്‍ എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര, പ്രമുഖ വാഗ്മിയും നിരൂപകനും ഭിഷഗ്വരനുമായി ഡോ എം വി പിള്ള, കവിയും സാഹിത്യകാരനും ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ് ഓച്ചാലില്‍ തുടങ്ങിയവരും, ഡാളസിലെ സാമൂഹ്യ സംസ്‌ക്കാരിക മത നേതാക്കളും പങ്കെടുക്കുമെന്ന് സെക്രട്ടറി സി വി ജോര്‍ജ് അറിയിച്ചു.

മലയാളി മങ്ക പ്രഖ്യാപനം, കവിത-സംഗീത സന്ധ്യ, വിഭവസമൃദ്ധമായ അത്താഴ വിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസന്‍ ജോര്‍ജ് 469 767 3208, സിജു വി ജോര്‍ജ് 972 495 9192.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top