Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

സഫേണ്‍ സെന്റ് മേരീസ് പള്ളിയില്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയെ അനുസ്മരിച്ചു

October 28, 2017 , ജോര്‍ജ് തുമ്പയില്‍

MarTheophilose_InPixio_InPixioസഫേണ്‍ (ന്യൂയോര്‍ക്ക്) മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപ്പന്‍ കാലംചെയ്ത ഡോ. സഖറിയ മാര്‍ തെയോഫിലോസ് തിരുമേനിയുടെ അനുസ്മരണാര്‍ഥം റോക്‌ലന്‍ഡ് കൗണ്ടിയിലുള്ള സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സന്ധ്യാപ്രാര്‍ഥനയും അനുശോചന സമ്മേളനവും നടന്നു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഫിലിപ്പ് ജോര്‍ജ്, സാജന്‍ മാത്യു എന്നിവര്‍ പ്രാര്‍ഥനയിലും സമ്മേളനത്തിലും പങ്കുവച്ചു. കോട്ടയം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ്‌സ് സെന്ററില്‍ ഒരുമിച്ച് ചെലവഴിച്ച എം.സി.ചെറിയാന്‍ ശെമ്മാശനെ നന്ദിയോടെ സ്മരിച്ചു.

കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഡോ. ഫിലിപ്പ് ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ പ്രതിനിധിയായി സുജ പോത്തന്‍ നന്ദി പറഞ്ഞു. അഗതികളുടെ പിതാവായ താപസശ്രേഷ്ഠനെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഇടവകാംഗങ്ങള്‍ പ്രാര്‍ഥനയോടെ അനുസ്മരണ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top