Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

വിദ്യാ ബാലന്റെ ഹവാ ഹവായ് ഗാനത്തോടൊപ്പമുള്ള ചുവടു വെയ്പ് യൂട്യൂബീല്‍ ഹിറ്റ്; നവംബര്‍ 17-ന് തുംഹാരി സുലു തിയ്യെറ്ററുകളിലെത്തും

October 29, 2017

vidya-balan1-830x412പഴയ ഗാനങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്നത് സിനിമയില്‍ പുതുമയല്ല. പ്രത്യേകിച്ചും ബോളിവുഡില്‍. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയതാണ് തുംഹാരി സുലുവിലെ ‘ഹവാ ഹവായ്’ ഗാനം. ശ്രീദേവിയുടെ എക്കാലത്തെയും മികച്ച ഗാനമാണ് വിദ്യാ ബാലനിലൂടെ റീക്രിയേറ്റ് ചെയ്യപ്പെട്ടത്. 1989 ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ചിത്രത്തിലേതാണ് ‘ഹവാ ഹവായ്’ എന്ന ഗാനം.

തുംഹാരി സുലുവിലെ ‘ഹവാ ഹവായ്’ ഗാനത്തില്‍ വിദ്യാ ബാലനും നേഹ ദുപിയയും ആര്‍ജെ മലിഷ്‌കയുമാണ് നൃത്തച്ചുവടുകളുമായി എത്തിയത്. റേഡിയോ സ്റ്റേഷനില്‍ വച്ചാണ് ഗാനം ചിത്രീകരിച്ചത്. റേഡിയോ ജോക്കിയായ സുലോചന എന്ന കഥാപാത്രത്തെയാണ് വിദ്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സാരി ധരിച്ചാണ് വിദ്യ ഗാനത്തിന് ചുവടു വയ്ക്കുന്നത്. ഗാനത്തിന്റെ മേയ്ക്കിങ് വിഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ‘ഹവാ ഹവായ്’ പോലൊരു ഗാനത്തിന് സാരിയില്‍ നൃത്തം ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്ന് വിദ്യ വിഡിയോയില്‍ പറയുന്നു.

ശ്രീദേവിയുടെ കടുത്ത ആരാധികയാണ് താനെന്നും അതിനാല്‍ തന്നെ ഗാനത്തില്‍ വളരെ ആസ്വദിച്ചാണ് താന്‍ അഭിനയിച്ചതെന്നും വിദ്യ പറയുന്നു. നവംബര്‍ 17 നാണ് തുംഹാരി സുലു റിലീസിന് എത്തുന്നത്. വിദ്യാ ബാലന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top