Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

തെറ്റാതെ തെറ്റേണ്ടത് എപ്പോഴാണ്?; കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രബന്ധവും ചര്‍ച്ചയും

October 29, 2017 , എ.സി. ജോര്‍ജ്

3-Kerala A Writers Forum Meetings -photo 1ഹ്യൂസ്റ്റന്‍: വ്യക്തിയും സമൂഹവും പലപ്പോഴും തെറ്റും ശരിയും തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്നു. തെറ്റെന്ന് അറിഞ്ഞിട്ടും ചിലര്‍ തെറ്റിലൂടെ തന്നെ വ്യാപരിക്കുന്നു. ശരിയും സത്യവും നീതിയും കുഴിച്ചു മൂടുന്നു. ഒക്‌ടോബര്‍ 22-ാംതീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ റൈറ്റേഴ്‌സ്‌ ഫോറം സംഘടിപ്പിച്ച പ്രതിമാസ ചര്‍ച്ചാസമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു സാംസ്കാരിക പ്രവര്‍ത്തകനായ ഈശൊ ജേക്കബ്. വിദ്യയും സംസ്കാരവും ഇത്രയേറെ വളര്‍ന്നിട്ടും പലപ്പോഴും നീതിയും സത്യവും തമസ്കരിക്കപ്പെടുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. തെറ്റെന്ന് അറിഞ്ഞിട്ടും തെറ്റുകള്‍ പലവട്ടം ആവര്‍ത്തിക്കുന്ന പലരും നീതിമാന്മാരേയും നീതിപാലകരേയും നോക്കി പല്ലിളിക്കുന്നു. നീതിക്കും സത്യത്തിനും ഇന്നും പലയിടത്തും മരക്കുരിശു മാത്രം. എന്നാല്‍ തെറ്റാതെ ഒരു തെറ്റാലി മാതിരി ശരിയായ തെറ്റേണ്ടത് എപ്പോഴൊക്കെയാണെന്നും നമ്മള്‍ മനസ്സിലാക്കിയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്‌ ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ജോണ്‍ മാത്യു മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയുംസാഹിത്യകാരന്മാരുടേയും നിരൂപകരുടേയും വായനക്കാരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ്‌ ഫോറം സമ്മേളനത്തിന്റെ ഇപ്രാവശ്യത്തെ ഒരു പ്രത്യേകത ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പ്രസിദ്ധ മലയാള കവിയായ ദേവരാജ് കാരാവള്ളിയെ ആദരിച്ചു എന്നതാണ്. റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌ ഡോക്ടര്‍ സണ്ണി എഴുമറ്റൂര്‍, ദേവരാജ് കാരാവള്ളിക്ക് പൊന്നാട ചാര്‍ത്തുകയും പ്രശംസാ ഫലകം നല്‍കുകയും ചെയ്തു. പല പ്രമുഖരും ദേവരാജ് കാരാവള്ളിയുടെ കവിതകളേയും സാഹിതീസേവനങ്ങളേയും ആസ്പദമാക്കി അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു സംസാരിച്ചു. ടോം വിരിപ്പന്റെ യോഗയേയും ധ്യാനത്തേയും പറ്റിയുള്ള പ്രസംഗങ്ങളും ചര്‍ച്ചയും സമയക്കുറവിനാല്‍ അടുത്ത മാസയോഗത്തിലേക്കായി മാറ്റിവെച്ചു.

പ്രബന്ധവതരണത്തിലും ചര്‍ച്ചയിലും അനുമോദന യോഗത്തിലും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യസാംസ്കാരിക സാഹിത്യ പ്രമുഖരായ ബാബു കുരവക്കല്‍, ജോണ്‍ തൊമ്മന്‍, തോമസ് അലക്‌സാണ്ടര്‍, ബാബു കുറൂര്‍, മാത്യു നെല്ലിക്കുന്ന്, സുരേന്ദ്രന്‍ കെ., എ.സി. ജോര്‍ജ്, തോമസ്‌ ചെറുകര, ഗ്രേസി മാത്യു, സുബിന്‍ സിബി, ഡോക്ടര്‍ മാത്യു വൈരമണ്‍, മാത്യു മത്തായി, ജോണ്‍ മാത്യു, ഈശൊ ജേക്കബ്, ബോബി മാത്യു, മേരി കുരവക്കല്‍, ടോം വിരിപ്പന്‍, നവീന്‍ കൊച്ചോത്ത്, ദേവരാജ് കാരാവള്ളി, മോട്ടി മാത്യു, ജോസഫ് തച്ചാറ, ടൈറ്റസ് ഈപ്പന്‍, തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുക്കുയും സംസാരിക്കുകയും ചെയ്തു.

4-Kerala Writers Forum Meetings photo 2 5-Kerala Writers Forum Meetings photo 3 6-Kerala Writers Forum Meetings photo 4 7-Kerala Writers Forum Meetings photo 5

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top