Flash News

ട്വന്റി20 മത്സരത്തിനിടെ വോക്കി ടോക്കി ഉപയോഗിച്ച വിരാട് കോഹ്‌ലിക്ക് ക്ലീന്‍ ചിറ്റ്

November 2, 2017

kohli-856x412ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കോഹ്ലി ന്യൂസിഡലന്‍ഡിനെതിരായ ട്വന്റി20 മത്സരത്തിനിടെ വോക്കി ടോക്കി ഉപയോഗിക്കുന്ന ചിത്രം വലിയ ചര്‍ച്ചകളിലേക്ക്. അദ്ദേഹം കളി നിയമം ലംഘിച്ചെന്നും ഐസിസി നിയമങ്ങള്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നും വിലക്കിയിട്ടുണ്ടെന്നാണു ചര്‍ച്ചകള്‍. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്റെ പവലിയനില്‍ ഊഴംകാത്തിരിക്കുമ്പോഴാണ് കോഹ്ലി വോക്കി ടോക്കി ഉപയോഗിച്ച് ആരുമായോ സംസാരിക്കുന്നതു ടിവി ക്യാമറകള്‍ പിടിച്ചെടുത്തത്.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു കോഹ്ലി. രോഹിത്ത് ശര്‍മയും ധവാനും ചേര്‍ന്നു 15-ാം ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് തുടരുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍, ഐസിസി നിയമപ്രകാരം മൊബൈല്‍ ഉപകരണങ്ങളൊന്നും മാച്ച് ഒഫീഷ്യല്‍സ് ഏരിയയില്‍ (പിഎംഒഎ) ഉപയോഗിക്കാന്‍ പാടുള്ളതല്ല. എന്നാല്‍, ഇതിന് ഇളവുകളുമുണ്ട്.

കളി നടക്കുമ്പോള്‍ മാച്ച് ഒഫീഷ്യലുകളും കളിക്കാരും കളത്തില്‍നിന്ന് ഡ്രസിങ് റൂമിലുള്ളവരുമായി വാക്കി ടോക്കി വഴി സംസാരിക്കാറുണ്ട്. എന്നാല്‍, ടി20യില്‍ മിക്ക കളിക്കാരും കളിക്കളത്തിനു സമീപമുള്ള ഇരിപ്പിടത്തിലാണ് ഉണ്ടാകുക. കഴിഞ്ഞ ദിവസം പാഡണിഞ്ഞ് കാത്തിരിക്കുമ്പോഴാണ് വോക്കി ടോക്കിവഴി കോഹ്ലി സംസാരിച്ചത്. നിരവധിപ്പേര്‍ ഇത് നിയമലംഘനമാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കി.

മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഐസിസി നിയമങ്ങള്‍ ഇവയാണ്:

ആര്‍ട്ടിക്കിള്‍ 4 അനുസരിച്ചാണ് ഇക്കാര്യം വിശദമാക്കുന്നത്. ആര്‍ട്ടിക്കിള്‍ 4.1 അനുസരിച്ച് ഇളവുകള്‍ നല്‍കുന്നുണ്ട്.

4.2: പിഎംഒഎയില്‍ കളിയില്‍ പങ്കെടുക്കുന്ന ടീമിലെ ഏതെങ്കിലും ആള്‍ എത്തിക്കഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

4.1.1: എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ഇത്തരം ഉപകരണങ്ങള്‍ കൊണ്ടുവരാനോ ഉപയോഗിക്കാനോ പാടില്ല.

4.1.2: ലാപ്‌ടോപ് കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ സമാന ഉപകരണങ്ങള്‍ എന്നിവ എന്തു കാരണത്തിന്റെ പേരിലായാലും പിഎംഒഎയില്‍ ഉപയോഗിക്കരുത്.

4.1.3: അകത്തുനിന്നോ പുറത്തുനിന്നോ ഉലാന്‍ഡ്‌ലൈന്‍ ഫോണുകളുടെ ഉപയോഗവും പാടില്ല.

4.2 ഐസിസിയുടെ ആന്റി കറപ്ഷന്‍ മാനേജരുടെ അനുമതിയോടെ മാത്രമേ ഇതില്‍ ഇളവു ലഭിക്കാന്‍ പാടുള്ളൂ

4.2.1: ഒരോ ടീം മാനേജര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ, അതല്ലെങ്കില്‍ കളിക്കാരുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനോ ഇവ ഉപയോഗിക്കാം. എന്നാല്‍, ഇതിനും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.

4.2.2.: മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്ന മാനേജര്‍മാര്‍ ഇവ പിഎംഒഎയില്‍ സൈലന്റ് മോഡില്‍ സൂക്ഷിക്കണം. ഈ ഭാഗത്തിനുനിന്ന് ഫോണ്‍ ഉപയോഗിക്കാനും പാടില്ല.

4.3.1. ടുവേ ഉപയോഗം നടക്കുന്ന ചെറു ദൂരത്തില്‍ കമ്യൂണിക്കേഷന്‍സ് നടക്കുന്ന വാക്കി ടോക്കി പോലുള്ള ഉപകരണങ്ങള്‍ അത്യാവശ്യത്തിന് ഉപയോഗിക്കാം. കളിക്കാര്‍ക്കു പരുക്കുക പറ്റുക, മെഡിക്കല്‍ സേവനം ആവശ്യപ്പെടുക എന്നിവയ്ക്കാണ് ഇത് സാധിക്കുക. മൂന്നാമതൊരാള്‍ സംഭാഷണം ചോര്‍ത്താതിരിക്കാനുള്ള മുന്‍കരുതലും ഉണ്ടായിരിക്കണം.

ഇതില്‍ അവസാനത്തെ കാരണം ചൂണ്ടിക്കാട്ടിയാണ് കോഹ്ലിക്ക് ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കിയത് എന്നാണു കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top