Flash News
मच्छरों के चक्कर में फंसे सौरव गांगुली, कोलकाता नगर निगम भेजगा नोटिस   ****    ബംഗ്ലാദേശിലേക്ക് പാലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിക്കാമെന്ന് മ്യാന്മാര്‍   ****    തന്നെ ഉപേക്ഷിച്ച യജമാനന്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന നായ ഒടുവില്‍ മരണത്തിനു കീഴടങ്ങി   ****    ഏഷ്യാനെറ്റ് ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ട് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു; പോലീസ് നോക്കുകുത്തികളായി   ****    ഓടുന്ന ട്രെയ്‌നില്‍ മുസ്ലിം പുരോഹിതരെ മര്‍ദ്ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു; രാജ്യത്തെ നടുക്കിയ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ നാട്ടില്‍; അക്രമികളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്   ****   

മദ്യപിച്ച് കുതിരപ്പുറത്ത് സവാരി ചെയ്ത മദ്ധ്യവയസ്‌ക അറസ്റ്റില്‍

November 4, 2017 , പി.പി. ചെറിയാന്‍

dui on horsebackപോര്‍ക്ക്കൗണ്ടി (ഫ്‌ളോറിഡ): മദ്യപിച്ച് വാഹനം ഓടിച്ചാല്‍ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്. എന്നാല്‍ മദ്യപിച്ച് കുതിരപ്പുറത്ത് സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധരണ സംഭവമാണ്.

നവംബര്‍ 2 വ്യാഴാഴ്ച പോര്‍ക്ക്കൗണ്ടിയിലെ ലെക്ക് ലാന്റിലാണ് സംഭവം. 53 വയസ്സുള്ള ഡോണ റോഡിലൂടെ അപകടകരമായ നിലയില്‍ കുതിര പുറത്ത് സവാരി നടത്തുന്ന വിവരം ആരോ പോലീസിനെ അറിയിച്ചു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഡോണയെ പിടികൂടി ആള്‍ക്കഹോള്‍ പരിശോധനക്ക് വീധേയയാക്കി രക്തത്തിലെ ആള്‍ക്കഹോളിന്റെ അംശം ലീഗല്‍ ലിമിറ്റി നേതാക്കള്‍ രണ്ടിരട്ടിയാണെന്ന് കണ്ടെത്തിയതോടെ ഡോണയെ അറസ്റ്റ് ചെയ്തതായി പോര്‍ക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

കുതിരക്കും, ഡോണക്കും ഒരു പോലെ അപകടം സംഭവിക്കാവുന്ന രീതിയില്‍ സവാരി നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതെന്ന് പിന്നീട് പോലീസ് പറഞ്ഞു അനിമല്‍ ക്രുവല്‍ട്ടി വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്യുന്നവര്‍ക്ക് മാത്രമല്ല, വളര്‍ത്ത് മൃഗങ്ങളോടൊപ്പം മദ്യപിച്ച് സഞ്ചരിക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

dui on horseback_2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top